Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..

നിക്ഷേപിച്ച തുക പോലും നഷ്ടപ്പെടുന്ന അവസ്ഥ; പ്രവാസികൾക്ക് ജാഗ്രത നിർദ്ദേശം, സുരക്ഷിതം എന്ന് നാം കരുതുന്ന ബാങ്ക് പോലും ചതിക്കും, യുഎഇയിൽ സംഭവിച്ചത്...

09 NOVEMBER 2020 04:21 PM IST
മലയാളി വാര്‍ത്ത

നിക്ഷേപിച്ച തുക പോലും നഷ്ടപ്പെടുന്ന അവസ്ഥ. പ്രവാസികൾ സൂക്ഷിക്കുക, സുരക്ഷിതം എന്ന് നാം കരുതുന്ന ബാങ്ക് പോലും ചതിക്കും. അത്തരം ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. ബാങ്ക് കസ്റ്റമറായ യുവാവ് തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച 55 ലക്ഷം ദിര്‍ഹം രണ്ടു വര്‍ഷത്തിനു ശേഷം പിന്‍വലിക്കാനായി എടിഎമ്മില്‍ പോയപ്പോള്‍ അക്കൗണ്ട് ബാലന്‍സ് സീറോ ആയിരുന്നു. ഉടനെ തന്നെ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും പണം നേരത്തേ പിന്‍വലിച്ചുവെന്ന മറുപടിയാണ് യുവാവിന് ലഭിച്ചത്.

ഇതേതുടർന്ന് യുവാവ് പരാതിയുമായി പോലിസിനെ സമീപിച്ചതോടെയാണ് അറബ് വംശജനായ ബാങ്ക് ജീവനക്കാരന്റെ തന്നെ സഹായത്തോടെ മറ്റൊരാള്‍ നടത്തിയ തട്ടിപ്പിന്റെ ചുരുളുകൾ അഴിഞ്ഞത്‌. 2015ലാണ് സൗദി പൗരനായ യുവാവ് ബാങ്കില്‍ അക്കൗണ്ട് തുറക്കുകയും സ്വത്ത് വിറ്റുകിട്ടിയ 49 ലക്ഷം ദിര്‍ഹം നിക്ഷേപിച്ചത്. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞ തുക പിന്‍വലിക്കാനെത്തിയപ്പോള്‍ അക്കൗണ്ടിലെ പണം അപ്രത്യക്ഷമായ കാഴ്ച വിശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.

ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് ജീവനക്കാരന്‍ സൗദി അക്കൗണ്ട് ഹോള്‍ഡറുടെ വിവരങ്ങള്‍ കൈക്കലാക്കി മറ്റൊരാളുടെ സഹായത്തോടെ പണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് പിന്നീട് കണ്ടെത്തിയത്. കണ്ടാല്‍ സൗദി പൗരനെന്നു തോന്നുന്ന ഒരാളെയാണ് ഇതിനായി ജീവനക്കാരന്‍ ഉപയോഗിച്ചത് തന്നെ. താന്‍ യുഎഇയില്‍ നിന്ന് താമസം മാറുകയാണെന്ന് കാണിച്ച് പണം പിന്‍വലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള അപേക്ഷയുമായി ആള്‍ മാറാട്ടം നടത്തിയ യുവാവ് ബാങ്ക് മാനേജറെ സമീപിക്കുകയുണ്ടായി. തുടർന്ന് സൗദി പൗരന്‍ വേഷം ധരിച്ച് സണ്‍ഗ്ലാസ് ഉപയോഗിച്ചായിരുന്നു ഇയാളുടെ ആള്‍മാറാട്ടം.

എന്നാല്‍ ബാങ്ക് മാനേജര്‍ അപേക്ഷ സ്വീകരിച്ച് അതില്‍ ഒപ്പുവച്ചെങ്കിലും പണം പിന്‍വലിക്കാനായി ടെല്ലറെ സമീപിച്ചപ്പോഴാണ് പ്രശ്‌നമായത്. ബാങ്ക് ജീവനക്കാരനോടൊപ്പമായിരുന്നു യുവാവ് ടെല്ലറെ സമീപിച്ചത് തന്നെ. തിരിച്ചറിയല്‍ രേഖയായി ഐഡി കാര്‍ഡിന്റെ പകര്‍പ്പായിരുന്നു ഇയാള്‍ ടെല്ലര്‍ നല്‍കിയിരുന്നത്. എന്നാല്‍ അക്കൗണ്ട് ഹോള്‍ഡറുടെ ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്നും എങ്കില്‍ മാത്രമേ പണം നല്‍കാനാവൂ എന്നും പറഞ്ഞ് ടെല്ലര്‍ ഇദ്ദേഹത്തോട് തർക്കിക്കുകയുണ്ടായി. ഒറിജിനല്‍ കാര്‍ഡ് തന്നെ കാണിച്ചിട്ടുണ്ടെന്നും അതുമതിയെന്നും ജീവനക്കാരന്‍ പറഞ്ഞെങ്കിലും ടെല്ലര്‍ ഇതിനു വഴങ്ങിയില്ല. അവസാനം ഐഡി കാര്‍ഡിന്റെ പകര്‍പ്പ് ഒറിജിനല്‍ കോപ്പിയാണെന്ന് സാക്ഷ്യപ്പെടുത്തി ജീവനക്കാരനെ കൊണ്ട് ഒപ്പുവയ്പ്പിച്ച ശേഷമാണ് ടെല്ലര്‍ പണം നല്‍കാൻ തയ്യാറായത്.

അതേസമയം കേസ് പരിഗണിച്ച കോടതി ഉപഭോക്താവിനുണ്ടായ നഷ്ടം പരിഹരിക്കാന്‍ 55 ലക്ഷം ദിര്‍ഹം തിരികെ നല്‍കുന്നതിന് ബാങ്കിന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. അതോടൊപ്പം ബാങ്ക് ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവിടുകയുണ്ടായി. അതോടൊപ്പം തന്നെ ജീനക്കാരനും സൗദി യുവാവായി ആള്‍മാറാട്ടം നടത്തിയ അറബ് വംശജനും മൂന്ന് വര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇരുവരെയും നാടുകടത്താനും ദുബായ് കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ഉത്തരവ് നൽകി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (9 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (26 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (7 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (11 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (13 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (14 hours ago)

Malayali Vartha Recommends