കുറഞ്ഞ നിരക്കിൽ ഗൾഫിലേക്ക് പറക്കാൻ പ്രവാസികൾക്ക് അവസരം; ഗള്‍ഫ് എയര്‍ ഇന്ത്യയില്‍നിന്നുള്ള ടിക്കറ്റ് നിരക്കുകൾ കുറച്ചു, അമിത ടിക്കറ്റ് നിരക്ക് യാത്രക്കാര്‍ക്ക് തിരിച്ചടിയായ സാഹചര്യത്തിൽ പ്രവാസികൾക്ക് ആശ്വാസമായി ആ വാർത്ത

കുറഞ്ഞ നിരക്കിൽ ഗൾഫിലേക്ക് പറക്കാൻ പ്രവാസികൾക്ക് അവസരം ഒരുക്കുകയാണ് ഗള്‍ഫ് എയര്‍. ഇന്ത്യയില്‍നിന്നുള്ള ടിക്കറ്റ് നിരക്കുകൾ കുറച്ചതായുള്ള അറിയിപ്പ് തങ്ങളുടെ വെബ്‌സൈറ്റ് വഴി അറിയിക്കുകയുണ്ടായി. കോഴിക്കോട് നിന്ന് 174 ദിനാറിനും കൊച്ചിയില്‍നിന്ന് 172 ദിനാറിനും ഇപ്പോള്‍ ടിക്കറ്റ് ലഭിക്കുന്നതാണ്. എയര്‍ ബബ്ള് കരാർ പ്രകാരമുള്ള വിമാനങ്ങളിലെ അമിത ടിക്കറ്റ് നിരക്ക് യാത്രക്കാര്‍ക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് അതികൃതർ ഇത്തരത്തിൽ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഒരു ഘട്ടത്തില്‍ ഗള്‍ഫ് എയര്‍ നിരക്ക് 400 ദിനാറിന് മുകളിൽ എത്തിയിരുന്നു. സമീപ ദിവസങ്ങളില്‍ കോഴിക്കോട് നിന്ന് 252 ദിനാറും കൊച്ചിയില്‍നിന്ന് 248 ദിനാറുമാണ് ഇൗടാക്കി വന്നത്. ഇതാണ് ഇപ്പോള്‍ വീണ്ടുംകുത്തനെ കുറഞ്ഞത്. ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍നിന്നുള്ള നിരക്കും കുറയ്ക്കുകയുണ്ടായി.
അതേസമയം എമിറേറ്റ്സ് ഇന്ത്യയില്‍നിന്ന് ദുബൈ വഴി കുറഞ്ഞ നിരക്കില്‍ യാത്രക്കാരെ കൊണ്ടുവരാന്‍ തുടങ്ങിയതോടെ മറ്റു വിമാനക്കമ്ബനികളും നിരക്ക് കുറക്കുമെന്ന പ്രതീക്ഷ യാത്രക്കാര്‍ക്ക് ഉണ്ടായിരുന്നു. എന്നാൽ ദുബൈ വിസ എടുക്കാതെ തന്നെ എമിറേറ്റ്സ് വിമാനത്തില്‍ വരാന്‍ കഴിയും. 96 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പി.സി.ആര്‍ ടെസ്റ്റ് നെഗറ്റിവ് ഫലം കരുതണമെന്ന വ്യവസ്ഥ മാത്രമാണ് നല്കിയിട്ടുള്ളത്. എമിറേറ്റ്സിന് പിന്നാലെ ൈഫ്ല ദുബൈയും ദുബൈ വഴി ബഹ്റൈനിലേക്ക് സര്‍വിസ് ആരംഭിച്ചെങ്കിലും ദുബൈ വിസ വേണമെന്ന നിബന്ധന യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നാട്ടിലേക്കുപോയ പ്രവാസികളില്‍ ഒേട്ടറെ പേര്‍ ഇനിയും തിരിച്ചെത്താനുണ്ട്. അമിത ടിക്കറ്റ് നിരക്ക് നല്‍കിയാണ് പലരും മടങ്ങിയെത്തിയത്. വിമാന ടിക്കറ്റ് നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ആശ്വാസവാർത്തയുമായി ഗൾഫ് എയർ എത്തുന്നത്.
https://www.facebook.com/Malayalivartha



























