Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

കൊവിഡ് വാക്സിന്‍ 90 ശതമാനം ഫലപ്രദം; ആദ്യം എത്തുന്നത് ഈ അറബ് രാഷ്ട്രത്തിൽ, പ്രവാസികൾക്ക് താങ്ങായി കോവിഡ് വാക്‌സിൻ സൗജന്യമായി തന്നെ നൽകുമെന്ന് ഖത്തർ, ഈ വര്‍ഷാവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തിലോ ഖത്തറിലും കോവിഡ് വാക്സിന്‍...

11 NOVEMBER 2020 11:07 AM IST
മലയാളി വാര്‍ത്ത

കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നേട്ടവുമായി ഫൈസര്‍ മരുന്നു കമ്പനി രംഗത്ത് എത്തിയിരിക്കുകയാണ്. തികച്ചും ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തേക്ക് വന്നത്. ജര്‍മ്മന്‍ പാര്‍ട്ണറായ ബയോന്‍ടെക്കുമായി ചേര്‍ന്ന് ഫൈസര്‍ ഒരുക്കിയ 'ബി.എന്‍.ടി162 ബി 2" എന്ന കൊവിഡ് വാക്സിന്‍ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെടുകയുണ്ടായി. വലിയ രീതിയില്‍ ക്ളിനിക്കല്‍ ട്രയല്‍ നടത്തി മൂന്നു പരീക്ഷണവും വിജയമാണെന്ന് അവകാശപ്പെടുന്ന ആദ്യ കമ്പനികൂടിയാണ് ഫൈസര്‍. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ യൂറോപ്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

എന്നാലിതാ കോവിഡിനെതിരായി തങ്ങള്‍ നിര്‍മ്മിച്ച വാക്സിന്‍റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായിരുന്നുവെന്ന് മരുന്ന് നിര്‍മ്മാണ കമ്പനി ഫൈസര്‍ ആന്‍റ് ബയോഎന്‍ടെക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഖത്തര്‍ ആരോഗ്യവകുപ്പിന്‍റെ അറിയിപ്പ്. വാക്സിന്‍ ലഭ്യമാക്കുന്നതിനായി ഫൈസറുമായി നേരത്തെ കരാറിലെത്തിയതിനാല്‍ തന്നെ ഈ വര്‍ഷാവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തിലോ ഖത്തറിലും കോവിഡ് വാക്സിന്‍ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ദേശീയ ആരോഗ്യനയരൂപീകരണ സമിതി അധ്യക്ഷന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ അറിയിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ആദ്യ ഘട്ട പരീക്ഷണത്തില്‍ തന്നെ 90 ശതമാനം ഫലപ്രാപ്തി വാക്സിനുണ്ടെന്ന് തെളിഞ്ഞതായുള്ള ഫൈസര്‍ കമ്പനിയുടെ പ്രഖ്യാപനം പ്രതീക്ഷ പകരുന്നതാണ്. എന്നാല്‍ ലോകാരോഗ്യസംഘടനയുള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ അനുമതി വാക്സിന് ലഭിക്കേണ്ടതായുണ്ട്. ഒപ്പം കൂടുതല്‍ പരീക്ഷണങ്ങളും നടക്കേണ്ടതായുണ്ട്. ഈ ഘട്ടങ്ങളെല്ലാം കഴിഞ്ഞാല്‍ ഈ വാക്സിന്‍ തുടക്കത്തില്‍ തന്നെ രോഗികള്‍ക്ക് നല്‍കുന്ന ആദ്യ രാജ്യങ്ങളിലൊന്ന് ഖത്തറായിരിക്കുമെന്നതിൽ സംശയമില്ല.

ലോകരാഷ്ട്രങ്ങൾ ഒന്നായി നടത്തിവരുന്ന കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ കാല്‍വപ്പാണിത്. വാക്സിന്‍ പൂര്‍ണ വിജയം കൈവരിക്കുന്നതോടെ ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ആരോഗ്യവിദഗദ്ധര്‍ നമുക്ക് നൽകിവരുന്നത്. ഫൈസര്‍ കമ്പനിയുമായി ആരോഗ്യവകുപ്പ് നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ടെന്നും പൂര്‍ണമായ ആത്മവിശ്വാസമാണ് കമ്പനി പങ്കുവെക്കുന്നതെന്നും ഡോ അല്‍ ഖാല്‍ അറിയിക്കുകയുണ്ടായി. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് സ്വദേശി വിദേശി വ്യത്യാസമില്ലാതെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് നേരത്തെ തന്നെ ഖത്തര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (4 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (4 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (4 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (4 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (5 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (5 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (5 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (5 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (5 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (5 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (5 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (6 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (6 hours ago)

Malayali Vartha Recommends