Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

പ്രവാസികള്‍ക്ക് നിലവിലെ സ്‌പോണ്‍സറെ വിട്ട് പുതിയൊരു ജോലി തെരഞ്ഞെടുക്കാന്‍ അവസരം; സൗദിയിൽ പ്രവാസികൾക്ക് തൊഴിൽ മാറാൻ എട്ട് നിബന്ധനകൾ പുറത്തിറക്കി, എട്ട് നിബന്ധനകളില്‍ ഏതെങ്കിലും ഒന്നുണ്ടെങ്കില്‍ മാത്രമേ നിലവിലെ സ്‌പോണ്‍സറെ മാറ്റി മറ്റൊരു സ്‌പോണ്‍സര്‍ക്കു കീഴില്‍ പുതിയ ജോലി തേടാന്‍ സാധിക്കുകയുള്ളൂ

16 NOVEMBER 2020 03:12 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ മറികടക്കുന്ന സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് നിലവിലെ സ്‌പോണ്‍സറെ വിട്ട് പുതിയൊരു ജോലി തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന തൊഴില്‍ നിയമ പരിഷ്‌ക്കരണം കഴിഞ്ഞ ദിവസം പാസ്സാക്കിയിരുന്നു. എന്നാൽ അടുത്ത വര്‍ഷത്തോടെയാണ് ഈ പരിഷ്‌ക്കരണങ്ങള്‍ നടപ്പില്‍ വരിക. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി രംഗത്തുവന്നിരിക്കുകയാണ് സൗദി ഹ്യൂമണ്‍ റിസോഴ്‌സസ് ആന്റ് സോഷ്യല്‍ ഡെവലപ്‌മെന്റ് മന്ത്രാലയം. ഇങ്ങനെ തൊഴില്‍ മാറ്റം നേടുന്നതിന് സാധാരണ നടപടിക്രമങ്ങള്‍ക്കാവശ്യമായ ചെലവുകളല്ലാതെ പ്രത്യേക ഫീസ് ഒന്നും ഈടാക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.

അതോടൊപ്പം തന്നെ മന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന എട്ട് നിബന്ധനകളില്‍ ഏതെങ്കിലും ഒന്നുണ്ടെങ്കില്‍ മാത്രമേ നിലവിലെ സ്‌പോണ്‍സറെ മാറ്റി മറ്റൊരു സ്‌പോണ്‍സര്‍ക്കു കീഴില്‍ പുതിയ ജോലി തേടാന്‍ സാധിക്കുകയുള്ളൂ.

എട്ടു നിബന്ധനകള്‍ ഇവയാണ്:

1. സൗദിയില്‍ ജോലിക്കെത്തി മൂന്നു മാസമായിട്ടും സ്‌പോണ്‍സര്‍ തൊഴിലാളിയുമായി തൊഴില്‍ കരാര്‍ ഉണ്ടാക്കാത്ത പക്ഷം സ്‌പോണ്‍സറുടെ അനുവാദമില്ലാതെ പുതിയ ജോലി തേടാൻ സാധിക്കും.

2. തുടര്‍ച്ചയായി മൂന്നു മാസത്തെ ശമ്പളം പോലും നല്‍കാത്ത സ്‌പോണ്‍സറുടെ കീഴില്‍ ജോലിയില്‍ തുടരണമെന്നില്ല. അദ്ദേഹം അനുവദിച്ചില്ലെങ്കില്‍ ജോലി മാറാന്‍ തൊഴിലാളിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

3. തൊഴില്‍ ദാതാവ് അപ്രത്യക്ഷനായാല്‍. സ്‌പോണ്‍സര്‍ മരണപ്പെടുകയോ, ജയിലിലാവുകയോ, യാത്രയിലാവുകയോ മറ്റോ ചെയ്താലും ജോലിക്കാരന് പുതിയ തൊഴില്‍ തേടാൻ സാധിക്കുന്നതാണ്.

4. ജീവനക്കാരന്റെ വര്‍ക്ക് പെര്‍മിറ്റിന്റെയോ റെസിഡന്‍സി പെര്‍മിറ്റിന്റെയോ (ഇഖാമ) കാലാവധി കഴിഞ്ഞാൽ മാറാൻ സാധിക്കും.

5. സ്‌പോണ്‍സര്‍ക്കെതിരേ സാമ്പത്തിക കുറ്റത്തിന് പരാതി നല്‍കുന്ന ജീവനക്കാരനും സ്‌പോണ്‍സറെ മാറ്റാന്‍ അധികാരം നൽകിയിട്ടുണ്ട്. പക്ഷെ, സാമ്പത്തിക തട്ടിപ്പില്‍ ജീവനക്കാരന് ഏതെങ്കിലും വിധത്തിലുള്ള പങ്ക് ഉണ്ടാകരുത്.

6. തൊഴില്‍ ദാതാവ് മനുഷ്യക്കടത്തില്‍ ഏര്‍പ്പെട്ടുവെന്നതിന് തെളിവുണ്ടെങ്കിലും അയാള്‍ക്കു കീഴില്‍ ജോലിയില്‍ തുടരണമെന്ന് നിര്‍ബന്ധമില്ല.

7. സ്‌പോണ്‍സറിനും തൊഴിലാളിക്കും ഇടയില്‍ തൊഴില്‍ തര്‍ക്കം ഉടലെടുക്കുകയും ഇതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളില്‍ തുടര്‍ച്ചയായി രണ്ടു തവണ ഹാജറാവാതിരിക്കുകയും ചെയ്താലും സ്‌പോണ്‍സറെ ഒഴിവാക്കാൻ സാധിക്കുന്നതാണ്.

8. നിലവിലെ സ്‌പോണ്‍സര്‍ തൊഴില്‍ മാറ്റത്തിന് അനുവാദം നല്‍കിയാലും മറ്റൊരു സ്‌പോണ്‍സറുടെ കീഴില്‍ ജോലി നോക്കാൻ സാധിക്കും.

തൊഴില്‍ മാറ്റം നേടാന്‍ പ്രവാസി ജീവനക്കാരന് ഉണ്ടായിരിക്കേണ്ട പൊതു യോഗ്യതകളും മന്ത്രാലയം പുറത്തുവിടുകയുണ്ടായി. ആ യോഗ്യതകള്‍ ഇവയാണ്:

1. സൗദി തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച് തൊഴിലിലേര്‍പ്പെട്ട ആളായിരിക്കണം പ്രവാസി ജോലിക്കാരന്‍.

2. സൗദിയില്‍ ആദ്യമായി എത്തിയതാണെങ്കില്‍ നിലവിലെ തൊഴില്‍ദാതാവിന് കീഴില്‍ ഒരു വര്‍ഷം തികയ്ക്കണം.

3. തൊഴിലാളിക്ക് രേഖാമൂലമുള്ള തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം.

4. ഖിവ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കപ്പെട്ട പുതിയ ജോബ് ഓഫര്‍ വേണം.

 

5. തൊഴില്‍ മാറാന്‍ താല്‍പര്യമുണ്ടെന്നു കാണിച്ച് നിലവിലെ സ്‌പോണ്‍സര്‍ക്ക് അപേക്ഷ നല്‍കണം. അതില്‍ നോട്ടീസ് പിരീഡ് എപ്പോള്‍ തുടങ്ങുമെന്ന് പ്രത്യേകം പറയുകയും വേണം.

അതേസമയം തൊഴില്‍ മാറി വരുന്ന ഒരു പ്രവാസി തൊഴിലാളിയെ സ്വീകരിക്കുന്ന പുതിയ സ്‌പോണ്‍സര്‍ക്കും ഉണ്ട് നാലു നിബന്ധനകള്‍ ഉണ്ട്.

1. നിലവിലെ നിയമങ്ങള്‍ പ്രകാരം തൊഴില്‍ വിസ നേടാനുള്ള യോഗ്യത സ്‌പോണ്‍സറുടെ കമ്പനിക്കുണ്ടായിരിക്കണം.

2. രാജ്യത്തെ വേതന സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കണം.

3. ജീവനക്കാരനുമായി വ്യക്തമായ തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം.

4. തൊഴില്‍ മന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന സെല്‍ഫ് ഇവാല്വേഷന്‍ പദ്ധതി നടപ്പിലാക്കിയ സ്ഥാപനമാവണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (11 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (18 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (34 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (51 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (59 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (10 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (10 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (10 hours ago)

Malayali Vartha Recommends