പ്രവാസികൾക്ക് ആശ്വാസം നൽകി ആ വാർത്ത; സൗദിയിൽ സൗജന്യ വൈഫൈ പോയിന്‍റുകൾ, രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു, സ്ഥാപിക്കുന്നത് അറുപതിനായിരം പുതിയ വൈഫൈ പോയിന്‍റുകൾ
പ്രവാസികൾക്ക് സന്തോഷം പകർന്ന് സൗദിയിൽ സൗജന്യ വൈഫൈ പോയിന്‍റുകൾ. രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്ന പദ്ധതി ആരംഭിക്കുകയുണ്ടായി. അറുപതിനായിരം പുതിയ വൈഫൈ പോയിന്‍റുകളാണ് സ്ഥാപിക്കുന്നതെന്നാണ് കമ്മ്യൂണിക്കേഷൻ ആന്‍റ് ഐ.ടി കമ്മീഷൻ അറിയിച്ചത്. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.
രാജ്യത്തെ വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ തുടങ്ങിയ പ്രാധന സ്ഥലങ്ങളിലെല്ലാം നിലവിൽ വൈഫൈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഇത് രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനുളള നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. രാജ്യമൊട്ടാകെ അറുപതിനായിരം പുതിയ വൈഫൈ പോയിന്‍റുകൾ ഇതിനായി സ്ഥാപിക്കുന്നതാണ്. പദ്ധതി പ്രാവർത്തികമാകുന്നതോടെ മക്കയിലേയും മദീനയിലേയും ഹറമുകൾ, പുണ്യസ്ഥലങ്ങൾ, ഹോസ്പിറ്റലുകൾ, ഷോപ്പിംഗ് മാളുകൾ, പൊതുസ്ഥലങ്ങൾ, പാർക്കുകൾ, പ്രധാന നഗരങ്ങൾ, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വൈഫൈ വഴി സൗജന്യ ഇന്‍റർനെറ്റ് സേവനം ലഭിക്കുന്നതായിരിക്കും.
അതോടൊപ്പം തന്നെ എവിടെയെല്ലാം വൈഫൈ പോയിന്‍റുകൾ ലഭ്യമാണെന്ന് ഉപഭോക്താക്കൾക്ക് മനസ്സിലാക്കുന്നതിനായി ടെലികോം കമ്പനികളുടെ വെബ് സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ മാപ്പുകൾ പ്രസിദ്ധപ്പെടുത്തുന്നതാണ്. ഈ പോയിന്‍റുകൾ വഴി പ്രതിദിനം രണ്ട് മണിക്കൂർ വീതം ഉപഭോക്താക്കൾക്ക് വൈഫൈ നെറ്റ് വർക്കിലേക്ക് കണക്ട് ചെയ്ത് സൗജന്യ ഇന്‍റർനെറ്റ് സേവനം ഉപയോഗിക്കാൻ സാധിക്കും.
https://www.facebook.com/Malayalivartha



























