Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉയരങ്ങൾ കീഴടക്കി ലോകത്തിന് തന്നെ മാതൃകയായ യുഎഇയുടെ സ്വന്തം 'ജെറ്റ്മാന്‍' സാഹസിക പറക്കല്‍ പരിശീലനത്തിനിടെ ദാരുണമായി കൊല്ലപ്പെട്ടു; ദുബായ് എക്‌സ്‌പോ 2020ന്റെ ഭാഗമായുള്ള മിഷന്‍ ഹ്യൂമന്‍ ഫ്ലൈറ്റിനുവേണ്ടി ദുബായിലെ മരുഭൂമിയില്‍ നടത്തിയ പരിശീലനത്തിനിടെ സംഭവിച്ചത്

18 NOVEMBER 2020 05:12 PM IST
മലയാളി വാര്‍ത്ത

'നിങ്ങള്‍ ചെയ്യുന്നത് ഇഷ്ടത്തോടെയാണെങ്കില്‍ എത്ര വലിയ സ്വപ്‌നവും യാഥാര്‍ഥ്യമാകുമെന്നാണ് എന്റെ വിശ്വാസം' എന്ന് പറഞ്ഞുകൊണ്ട് ഉയരങ്ങൾ കീഴടക്കി ലോകത്തിന് തന്നെ മാതൃകയായ യുഎഇയുടെ സ്വന്തം 'ജെറ്റ്മാന്‍' എന്നറിയപ്പെടുന്ന വിന്‍സെന്റ് റെഫെറ്റ്(36) സാഹസിക പറക്കല്‍ പരിശീലനത്തിനിടെ ദാരുണമായി കൊല്ലപ്പെട്ടു. ദുബായ് എക്‌സ്‌പോ 2020ന്റെ ഭാഗമായുള്ള മിഷന്‍ ഹ്യൂമന്‍ ഫ്ലൈറ്റിനുവേണ്ടി ദുബായിലെ മരുഭൂമിയില്‍ നടത്തിയ പരിശീലനത്തിനിടെയാണ് ഫ്രഞ്ചുകാരനായ റെഫെറ്റ് അപകടത്തില്‍ പെട്ടത് എന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജെറ്റ്മാന്‍ ദുബായ് അധികൃതരാണ് മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത് തന്നെ.

അതേസമയം ബുര്‍ജ് ഖലീഫക്ക് മുകളില്‍ നിന്നും ബേസ് ജംപ് നടത്തി ലോക റെക്കോഡ് നേടിയ ആളാണ് റെഫെറ്റ്. അങ്ങനെ ലോകത്തെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ഖലീഫക്ക് 828 മീറ്ററാണ്(2716 അടി) ഉയരം. സ്‌കൈ ഡൈവറെന്ന നിലയില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള റെഫെറ്റിന്റെ സ്‌പോണ്‍സര്‍ റെഡ് ബുള്ളായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ മാതാപിതാക്കളും സ്‌കൈ ഡൈവര്‍മാരായിരുന്നു.

സ്വിസ് സാഹസികനായ ഈവ്‌സ് റോസി സ്ഥാപിച്ച ജെറ്റ്മാന്‍ ദുബായുമായി റെഫെറ്റ് സഹകരിച്ചുവരികയായിരുന്നു. പ്രത്യേകം നിര്‍മിച്ച ചിറകുകളും നാല് എൻജിനുകളുമായി പറക്കുന്ന 'ജെറ്റ്മാന്‍' സാഹസികരാണ് ജെറ്റ്മാന്‍ ദുബായ്ക്ക് വേണ്ടി നിലവിൽ പ്രകടനം നടത്തുന്നത്. സ്വയം നിയന്ത്രിച്ചുകൊണ്ട് ഏതാണ്ട് 50 കിലോമീറ്റര്‍ ദൂരം വരെ ഈ ജെറ്റ്മാന്മാര്‍ക്ക് പറക്കാന്‍ കഴിയുന്നതാണ്. പരമാവധി വേഗത മണിക്കൂറില്‍ 400 കിലോമീറ്ററാണ്. 6100 മീറ്റര്‍(20000 അടി) ഉയരത്തില്‍ വരെ പറക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (21 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (29 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (48 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (55 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

Malayali Vartha Recommends