വിമാനടിക്കറ്റ് കുറയാൻ സാധ്യത; കൂടുതൽ വിമാനക്കമ്പനികൾ സർവിസ് ആരംഭിക്കുകയും തിരക്ക് കുറയുകയും ചെയ്തതോടെ യാത്രക്കാർക്ക് ആശ്വാസത്തിന് വഴിയൊരുങ്ങുന്നു

പ്രവാസികൾക്ക് ഒരു ആശ്വാസവാർത്ത. ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇനിയും കുറയാൻ സാധ്യത. കൂടുതൽ വിമാനക്കമ്പനികൾ സർവിസ് ആരംഭിക്കുകയും തിരക്ക് കുറയുകയും ചെയ്തതോടെ യാത്രക്കാർക്ക് ആശ്വാസത്തിന് വഴിയൊരുങ്ങുകയാണ്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്, ഗൾഫ് എയർ, എമിറേറ്റ്സ്, ൈഫ്ല ദുബൈ എന്നിവയാണ് കേരളത്തിൽനിന്ന് ബഹ്റൈനിലേക്ക് സർവിസ് ഉള്ളത്. എയർ ഇന്ത്യ എക്സ്പ്രസും ഗൾഫ് എയറും നേരിട്ട് സർവിസ് നടത്തുേമ്പാൾ എമിറേറ്റ്സും ൈഫ്ല ദുബൈയും ദുബൈ വഴി കണക്ഷൻ സർവിസാണ് നിലവിൽ നടത്തിവരുന്നത്.
അതോടൊപ്പം തന്നെ ൈഫ്ല ദുബൈയിൽ വരുന്നവർക്ക് ദുബൈ വിസ വേണമെന്ന നിബന്ധന തിരിച്ചടിയായിരുന്നെങ്കിലും ഇപ്പോൾ അതും ഒഴിവാക്കിയതായാണ് വിവരം. എമിറേറ്റ്സിന് ആദ്യം മുതൽ തന്നെ ദുബൈ വിസ ഇല്ലാതെ വരാൻ കഴിയുമായിരുന്നു. എയർ അറേബ്യ 19 മുതൽ കേരളത്തിൽനിന്ന് കണക്ഷൻ സർവിസ് നടത്തുന്നതായിരിക്കും. ആഴ്ചയിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഷാർജയിൽനിന്ന് ബഹ്റൈനിലേക്ക് യാത്ര നടത്തുന്നത് തന്നെ. ഇൗ ദിവസങ്ങളിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് എയർ അറേബ്യ സർവിസ് ഷാർജയിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്. 100 ദീനാറിനടുത്ത് നിരക്കിൽ ഇൗ വിമാനത്തിൽ ബഹ്റൈനിലെത്താൻ സാധിക്കും.
\
https://www.facebook.com/Malayalivartha



























