ചരിത്രം കുറിക്കാന്‍ സൗദി വനിതാ ഫുട്ബോള്‍ ലീഗ് ഒരുങ്ങി
24 ടീമുകളെ അണിനിരത്തി വനിതാ ഫുട്ബോള്‍ ലീഗ് നടത്തി ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് സൗദി. ചാമ്പ്യന്‍സ് ട്രോഫിയും അഞ്ച് ലക്ഷം സൗദി റിയാലുമായിരിക്കും ജേതാക്കള്‍ക്ക് ലഭിക്കുക. ദമ്മാം, റിയാദ്, ജിദ്ദ, ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട നഗരങ്ങളില്‍ നിന്നായി അറുന്നൂറോളം പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് പുറമേ സംഘാടനത്തിന്റെ പിന്നിലും വനിതാ സാന്നിധ്യം ഉണ്ട്.
ചരിത്രത്തിലേയ്ക്കുള്ള ചുവട് വെയ്പ്പാണ് ഇതെന്നും കൂടുതല്‍ വനിതകളെ ഫുട്ബോളിലേയ്ക്ക് കൊണ്ടുവരുന്നതിന് ഇത് സഹായകമാകുമെന്നും സൗദി ഫുട്ബോള്‍ ടീം കോച്ച് അബ്ദുല്ല അല്‍യാമി പറഞ്ഞു. മാര്‍ച്ചിലാണ് ടൂര്‍ണമെന്റ് ആരംഭിക്കാനിരുന്നത്. എന്നാല്‍ കോവിഡ് വ്യാപിച്ചതോടെ നീട്ടിവെയ്ക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സൗദി വിമന്‍സ് ഫുട്ബോള്‍ ലീഗ് ടൂര്‍ണമെന്റിന്റെ കിക്കോഫ്.
"
https://www.facebook.com/Malayalivartha