Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് തടസ്സമല്ല; 2021 ഗംഭീരമാക്കാന്‍ ബുര്‍ജ് ഖലീഫ

20 NOVEMBER 2020 02:42 PM IST
മലയാളി വാര്‍ത്ത

പുതുവര്‍ഷമെന്നത് പ്രതീക്ഷയുടെയും പ്രത്യാശയുടെയും കാത്തിരിപ്പാണ്. വീണ്ടുമൊരു പുതുവര്‍ഷത്തെ ആഘോഷപൂര്‍വ്വം വരവേല്‍ക്കാന്‍ കാത്തിരിക്കുന്നവരാണ് നമ്മളെല്ലാവരും. ആഘോഷങ്ങളും സന്തോഷവുമായി ആര്‍ത്തുല്ലസിച്ച് പുതുവര്‍ഷത്തെ സ്വീകരിക്കുവാന്‍ ഇത്തവണ കഴിയുമോ എന്ന സംശയിത്തിലും, കഴിഞ്ഞു പോയ വര്‍ഷങ്ങളിലെ പോലെ ആഘോഷിക്കുവാന്‍ കഴിയില്ലല്ലോ എന്ന നിരാശയിലുമൊക്കെയാണ് ഓരോരുത്തരും. എല്ലായിടത്തും പുതുവര്‍ഷം ആഘോഷിക്കാറുണ്ടെങ്കിലും ദുബൈയിലെ ബുര്‍ജ് ഖലീഫയിലെ ആഘോഷം തന്നെയാണ് ആഘോഷം. കണ്ണഞ്ചിപ്പിക്കുന്ന ആ വെടികെട്ടും ലൈറ്റ് ആന്‍ഡ് ലേസര്‍ ഷോയും കാണാന്‍ കഴിയില്ലല്ലോ എന്ന് വിഷമിച്ചിരുന്നവര്‍ക്കെല്ലാം സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ബുര്‍ജ് ഖലീഫ ഡെവലപ്പര്‍ എമാര്‍.

കോവിഡ് ഒരു പ്രതിസന്ധിയായി നിലനില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗംഭീരമായി ഈ വര്‍ഷത്തെ പുതുവര്‍ഷം ആഘോഷിക്കുമെന്നാണ് എമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സന്ദര്‍ശകരുടെയും പൊതുജനങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തി മാത്രമേ ആഘോഷം സംഘടിപ്പിക്കൂ എന്നും ദുബായ് സര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും എമാര്‍ വ്യക്തമാക്കി. കവാടങ്ങളില്‍ തെര്‍മല്‍ കാമറകള്‍, സാമൂഹിക അകലം, സമ്പര്‍ക്ക രഹിത പേമെന്റുകള്‍, ആണുവിമുക്തമാക്കല്‍ എന്ന് തുടങ്ങി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുമെന്നും എമാര്‍ പറയുന്നു. ബുര്‍ജ് ഖലീഫയില്‍ നടക്കുന്ന പുതുവത്സര ആഘോഷരാവ് ആഗോളതലത്തില്‍ പ്രാദേശിക സമയം രാത്രി 8.30 മുതല്‍ mydubainewyear.com സൈറ്റില്‍ തത്സമയം സംപ്രേഷണം ചെയ്യും.

''ലോകോത്തര അനുഭവങ്ങള്‍ കൈമാറുന്നത് എമാറിന്റെ ഡി.എന്‍.എയുടെ ഭാഗമാണ്. ഈ വര്‍ഷം അതിലും വലിയ ഗാല ഇവന്റാണ് ഞങ്ങള്‍ സമ്മാനിക്കുന്നത്. ലോകം വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. എങ്കിലും ഞങ്ങള്‍ ഐക്യത്തിലാണ് പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും പ്രത്യാശനിര്‍ഭരമായൊരു ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുന്നത്''എന്ന് എമാറിന്റെ സ്ഥാപകനായ മുഹമ്മദ് അലബ്ബര്‍ പറഞ്ഞു. ആഘോഷങ്ങള്‍ക്കായി ബുക്കിങ് തുടങ്ങിയതായും ഭക്ഷണ, പാനീയ ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിക്കാനും പുതുവത്സരാഘോഷ പരിപാടികള്‍ കാണുവാനും ബുര്‍ജ് പാര്‍ക്ക് കുടുംബങ്ങളെ ക്ഷണിക്കുന്നതായി എമാര്‍ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (3 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (22 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (30 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (49 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (56 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

Malayali Vartha Recommends