Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൈലറ്റിനെയും പരിശീലകനെയും കാണാതായിട്ട് ഒന്നര വര്‍ഷം; ദുരൂഹത നീക്കാന്‍ മുതിര്‍ന്ന സൗദി സുരക്ഷാ ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണം സംഘം വീണ്ടും എത്തി, എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാതെ നട്ടം തിരിഞ്ഞ് അധികൃതർ

20 NOVEMBER 2020 03:54 PM IST
മലയാളി വാര്‍ത്ത

പരിശീലന പറക്കലിനിടെ കാണാതായ യുവാവിന്റെയും പരിശീലകന്റെയും തിരോധാനത്തില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ദുരൂഹതകള്‍ ഒഴിയുന്നില്ല. സംഭവത്തിലെ ദുരൂഹത നീക്കാന്‍ മുതിര്‍ന്ന സൗദി സുരക്ഷാ ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണം സംഘം വീണ്ടും ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെത്തി. മൂന്നാമത്തെ സംഘം അന്വേഷണ ഉദ്യോഗസ്ഥരാണ് മനിലയിലെത്തുന്നത്. റഡാറില്‍ നിന്നാണ് വിമാനം അപ്രത്യക്ഷമാകുന്നത്. ശേഷം എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാതെ നട്ടം തിരിയുകയാണ് അധികൃതര്‍.

ഏവിയേഷന്‍ പരിശീലനത്തിനായി സഹോദരനൊപ്പം മനിലയില്‍ എത്തിയതായിരുന്നു സൗദി യുവാവായ അബ്ദുല്ല അല്‍ ശരീഫ്. 2019 മെയ് 17 ന് പരിശീലനത്തിന്റെ ഭാഗമായി ഫിലിപ്പെന്‍സ് ദ്വീപായ ഓക്‌സിഡെന്റല്‍ മിന്റോറോയിലേയ്ക്ക് പുറപ്പെട്ടതായിരുന്നു ഇരുവരും. എന്നാല്‍ അവര്‍ തിരിച്ചു വന്നതുമില്ല, എന്ത് പറ്റി എന്ന് കണ്ടെത്താനുമായില്ല. അന്വേഷണത്തിന്റെ ഭാഗമായി സൗദിയില്‍ നിന്നുള്ള ആദ്യ സംഘം മനിലയിലെത്തിയിരുന്നു. എന്നാല്‍ കാര്യമായ ഒരു വിവരവും കിട്ടിയില്ല. ഈ വര്‍ഷാദ്യത്തില്‍ ഫിലിപ്പീന്‍സിലേയ്ക്ക് രണ്ടാമത്തെ സംഘം അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തി. എന്നാല്‍ അവര്‍ക്കും യാതൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അവരും മടങ്ങി. മൂന്നാമത്തെ സംഘം അന്വേഷണ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ വീണ്ടും എത്തിയിരിക്കുന്നത്.

വിമാനത്തിന്റെ ദിശ, വേഗത, റഡാറില്‍ നിന്ന് അപ്രത്യക്ഷമായ സമയം എന്നീ വിവരങ്ങള്‍ കണക്കിലെടുത്ത് ശാസ്ത്രീയ വിശകലനത്തിന് വിധേയമാക്കി,
ഫിലിപ്പീന്‍സിലെ സ്‌പെഷ്യലൈസ്ഡ് ടീം നടത്തിയ അന്വേഷണത്തില്‍ നിര്‍ണ്ണായകമായേക്കാവുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാമത്തെ സംഘം വീണ്ടും എത്തിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിമാനം തകര്‍ന്നതാണോ എന്ന സംശയത്തില്‍ കരയിലും കടലിലും തകര്‍ന്നു വീഴാന്‍ ഇടയുള്ള എല്ലായിടത്തും വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. അതേസമയം, സംഭവത്തില്‍ ദുരൂഹത ഉയര്‍ത്തി ഫിലിപ്പിനോ പരിശീലകന്റെ ഐഡന്റിറ്റി കാര്‍ഡും മറ്റ് ബാങ്ക് കാര്‍ഡുകളുമടങ്ങിയ ബാഗ് മല്‍സ്യബന്ധനത്തിനു പോയവര്‍ക്ക് ലഭിച്ചിരുന്നു. ഇക്കാര്യം ഫിലിപ്പിനോ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.

എന്നാല്‍, അബ്ദുല്ലയെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഒരു വര്‍ഷം മുമ്പ് അവര്‍ക്കൊപ്പം തന്നെ കാണാതായ അവരുടെ ഫോണുകള്‍ ഇപ്പോഴും സജീവമാണെന്നുള്ള കാര്യമാണ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നത്. കാണാതായി ഒരാഴ്ചയ്ക്ക് ശേഷം അബ്ദുല്ലയുടെ ഫോണിലേക്ക് സഹപാഠികളില്‍ ഒരാള്‍ വിളിച്ചപ്പോള്‍ ഒരു സ്ത്രീ കോള്‍ അറ്റന്‍ഡ് ചെയ്യുകയും അല്‍പനേരം സംസാരിച്ച ശേഷം കട്ട് ചെയ്യുകയും ചെയ്തിരുന്നു. രണ്ട് പേരുടെ ഫോണുകളും ചില പ്രത്യേക കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളില്‍ നിന്നുള്ള സന്ദേശത്തിനോട് പ്രതികരിക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ പറയുന്നു.

ഇവരുടേത് എന്ന നിലയില്‍ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും വിമാനാവശിഷ്ടങ്ങളും കടലില്‍ ഒഴുകി നടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അത് വ്യാജമാണെന്നും മൃതദേഹങ്ങള്‍ അവരുടേത് അല്ലെന്നും വിമാനാവശിഷ്ടങ്ങള്‍ അവര്‍ സഞ്ചരിച്ചിരുന്ന വിമാനത്തിന്റേത് അല്ലെന്നും അധികൃതര്‍ കണ്ടെത്തിയിരുന്നു. കാണാതാവുന്നതിന്റെ തലേ ദിവസം, അബ്ദുല്ല തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്നും വളരെ സന്തോഷവാനായാണ് സംസാരിച്ചതെന്നും അദ്ദേഹത്തിന്റെ മാതാവ് പറഞ്ഞിരുന്നു. മകന് ആരുമായും ശത്രുത ഇല്ലാതിരുന്നു. സഹപാഠികള്‍ എല്ലാവരുമായി നല്ല ചങ്ങാത്തത്തിലായിരുന്നു. രണ്ടു മാസം കഴിഞ്ഞ് പരിശീലനം പൂര്‍ത്തിയാകുന്ന സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചിരുന്നുവെന്നും മാതാവ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താത്തതിനാല്‍ തന്നെ എവിടെയോ രണ്ടാളും ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിലാണ് കുടുംബം. സൗദിയിലെ സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പുതിയ അന്വേഷണ സംഘം മനിലയിലേക്ക് തിരിച്ചിരിക്കുന്നത്. ഫിലിപ്പിനോ അധികൃതരുമായി ചേര്‍ന്നാണ് സംഘം അന്വേഷണം നടത്തുക. ഏതായാലും പുതിയ അന്വേഷണ സംഘത്തിന് സംഭവത്തിലെ ദുരൂഹത നീക്കാന്‍ ആകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (3 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (22 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (30 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (49 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (56 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

Malayali Vartha Recommends