എമിറേറ്റ് പരിധിയില്‍ താമസിക്കണം എന്നതാണ്. സ്വദേശികളും വിദേശികളുമായ ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ ഗ്രേഡിനെ ആശ്രയിച്ചാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്
അബുദാബിയിൽ താമസിക്കുന്ന ഇമറാത്തി ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ ഗ്രേഡിന് അനുസൃതമായുള്ള മുഴുവന്‍ എച്ച്.ആര്‍.എ അലവന്‍സും ലഭിക്കുന്നതാണ്. അതോടൊപ്പം തന്നെ അബുദാബിയില്‍ വീട് വാടകക്ക് എടുക്കുന്ന ഇമറാത്തികള്‍ക്കും വിദേശ ജീവനക്കാര്‍ക്കും തൊഴില്‍ ഗ്രേഡ് അനുസരിച്ചുള്ള മുഴുവന്‍ എച്ച്.ആര്‍.എയും ലഭിക്കും. എമിറേറ്റിലെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സുമുള്ള ജീവനക്കാര്‍ക്ക് ലഭിക്കുന്നതാണ്.
സർക്കാർ ജീവനക്കാർക്ക് അവരുടെ ജീവിത സാഹചര്യം ക്രമീകരിക്കാൻ ആവശ്യമായ സമയം നൽകുന്നതിെൻറ ഭാഗമായി ഒരു വർഷത്തിനുശേഷമാവും പുതിയ നയം പ്രാബല്യത്തിലാവുകയെന്നും അബുദാബി മാധ്യമ ഓഫീസ് വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























