Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് ഡിസംബർ 31 വരെ; കേന്ദ്ര തീരുമാനത്തിൽ പ്രവാസികൾ നിരാശയിൽ, എയർ ബബ്​ൾ ധാരണ പ്രകാരമുള്ള സർവിസുകളും ഉയർന്ന ടിക്കറ്റ്​ നിരക്കുകളും ഡിസംബർ അവസാനം വരെ ഉണ്ടാകാൻ സാധ്യത

27 NOVEMBER 2020 02:00 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഡിസംബര്‍ 31 വരെ നീട്ടിയ കേന്ദ്ര തീരുമാനത്തിൽ പ്രവാസികൾ നിരാശയിൽ. ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് മാര്‍ച്ചിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കാണ് ഡിസംബര്‍ 31 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാൽ തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള സര്‍വീസുകള്‍ തുടരുമെന്ന് ഡി.ജി.സി.എ അറിയിക്കുകയുണ്ടായി.

ഇന്ത്യക്ക് പുറത്ത് കുടുങ്ങിയവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യം അടക്കമുള്ളവക്ക് ഇത് ബാധകമാകില്ല. എന്നാൽ നിലവിൽ ഒമാനിൽ നിന്ന്​ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക്​ ഉയർന്ന ടിക്കറ്റ്​ നിരക്കുകളാണ്​ ഉള്ളത്​. വിലക്ക് നീട്ടിയ സാഹചര്യത്തിൽ സാധാരണ വിമാന സർവിസുകൾ പുനരാരംഭിക്കുന്ന കാര്യം ഇനി ജനുവരിയിലേ പരിഗണിക്കുകയുള്ളൂ. അതുവരെ എയർ ബബ്​ൾ ധാരണ പ്രകാരമുള്ള സർവിസുകളും ഉയർന്ന ടിക്കറ്റ്​ നിരക്കുകളും ഡിസംബർ അവസാനം വരെ ഉണ്ടാകാനാണ് സാധ്യത.

ഒക്​ടോബർ ആദ്യത്തിലാണ്​ എയർ ബബ്​ൾ ധാരണ പ്രകാരം ഇന്ത്യക്കും ഒമാനുമിടയിൽ വിമാന സർവിസുകൾ ആരംഭിച്ചത് തന്നെ​. ഒരു വശത്തേക്ക്​ ആഴ്​ചയിൽ പതിനായിരം സീറ്റ്​ എന്നതായിരുന്നു തമ്മിലുള്ള ധാരണ എന്നത്. എന്നാൽ ഒമാനിലേക്ക്​ എത്തിയ യാത്രക്കാരിൽ കോവിഡ്​ ബാധിതർ കൂടിയതിനെ തുടർന്ന്​ പ്രതിവാര സീറ്റുകളുടെ എണ്ണം അയ്യായിരമായിഅധികൃതർ കുറക്കുകയും ചെയ്തു. ഇതേ തുടർന്ന്​ സ്വകാര്യ വിമാന കമ്പനികളോട്​ സർവിസ്​ നിർത്തിവെക്കാൻ ഇന്ത്യൻ വ്യോമയാന മന്ത്രാലയം നിർദേശിക്കുകയും ചെയ്തു. ദേശീയ വിമാന കമ്പനികൾ മാത്രമാണ്​ നവംബർ രണ്ടാം വാരം മുതൽ സർവിസ്​ നടത്തുന്നത്​.

ഇതിന്​ ശേഷമാണ്​ വിമാന ടിക്കറ്റ്​ നിരക്കുകൾ കുത്തനെ ഉയർന്നത്​. അവധി ആഘോഷിക്കാനെത്തുന്ന ആളുകളുടെ എണ്ണം കൂടുതലായതിനാൽ തന്നെ ഡിസംബറിലും ഉയർന്ന നിരക്കുകളാണ്​ ഉള്ളതെന്ന്​ ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇനി ജനുവരിയിലേക്ക്​ മാത്രം പ്രതീക്ഷിച്ചാൽ മതിയാകുന്നതാണ്. രോഗികളുടെ എണ്ണം കുറയുന്ന പക്ഷം എയർ ബബ്​ൾ സീറ്റുകൾ ഇരട്ടിയാക്കാനുള്ള വിദൂര സാധ്യത മാത്രമാണ്​ ഉള്ളതെന്നും ഇവർ പറയുകയുണ്ടയായി. ഉയർന്ന ടിക്കറ്റ്​ നിരക്ക് കൂടാതെ ക്വാറ​ൻറീൻ, കോവിഡ്​ പരിശോധനാ മാനദണ്ഡങ്ങൾ കൂടി കണക്കിലെടുത്ത്​ നാട്ടിലേക്ക്​ പോക്ക്​ നീട്ടിവെക്കാൻ പലരും തീരുമാനിക്കുകയുണ്ടായി.

മാത്രമല്ല ഉയർന്ന ടിക്കറ്റ്​ നിരക്ക്​ മൂലം കേരളത്തിലേക്കുള്ള പല വിമാനങ്ങളിലും ആളുകൾ കുറവാണെന്ന്​ ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു. ആഴ്​ചയിൽ ഒന്നും രണ്ടും സർവിസുകൾ മാത്രമാണ്​ ഉള്ളത്​. അതിനാൽ തന്നെ അടിയന്തര ആവശ്യങ്ങൾക്ക്​ പോകേണ്ടിവരുന്നവർക്ക്​ ഉയർന്ന ടിക്കറ്റ്​ നിരക്ക്​ നൽകാൻ തയാറാണെങ്കിൽ പോലും വിമാനം കിട്ടാത്ത അവസ്​ഥയും നിലവിൽ ഉണ്ട്​. നിരക്ക്​ കുറവായതിനാൽ തന്നെ എയർ അറേബ്യയുടെ ഷാർജ വഴിയുള്ള കണക്​ഷൻ വിമാനത്തിൽ നാട്ടിലേക്ക്​ പോകുന്നവരുമുണ്ട്​. ഷാർജ വിമാനത്താവളത്തിലെ കാത്തിരിപ്പ്​ സമയമടക്കം എട്ട്​, 13 മണിക്കൂറുകളെടുത്താണ്​ ഇവർ നാട്ടിൽ എത്തിച്ചേരുന്നത്​. മാത്രമല്ല വിദേശത്തുനിന്ന്​ എത്തുന്നവർക്ക്​ കോവിഡ്​ പരിശോധന സർട്ടിഫിക്കറ്റ്​ ഉണ്ടെങ്കിൽ ക്വാറ​ൻറീൻ നിബന്ധന ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനം കേരളത്തിലും നടപ്പിലാക്കണമെന്ന്​ പ്രവാസികൾ ആവശ്യപ്പെടുന്നുണ്ട്​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (1 hour ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (1 hour ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (2 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (2 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (2 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (2 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (2 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (3 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (3 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (3 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (3 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (3 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (3 hours ago)

Malayali Vartha Recommends