Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഗൾഫ് രാഷ്ട്രങ്ങളിൽ തൊഴിൽ അവസരം; കൊറോണ വ്യാപനം നൽകിയ പ്രതിസന്ധി പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ സജീവമാകുന്നു, ഡെലിവറി, ഓപറേഷന്‍സ് മേഖലകളിൽ കൂടുതല്‍ തൊഴിലവസരങ്ങള്‍ നൽകി ആമസോൺ

29 NOVEMBER 2020 03:08 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധി പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ സജീവമാകുകയാണ്. സൗദി അറേബ്യ, യുഎഇ തുടങ്ങിയ മിഡിലീസ്റ്റ് രാജ്യങ്ങളില്‍ ജീവനക്കാരുടെ എണ്ണം അടുത്തിടെയായി 30 ശതമാനം വര്‍ധിപ്പിച്ചതായി ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ അധികൃതർ വ്യക്തമാക്കുകയുണ്ടായി. യുഎഇയില്‍ മാത്രം 2000 പേരെയാണ് കമ്പനി പുതുതായി റിക്രൂട്ട് ചെയ്തതിട്ടുള്ളത്. വിവിധ മേഖലകളിലായി കൂടുതല്‍ ജീവനക്കാരെ ആവശ്യമുണ്ടെന്നും റിക്രൂട്ടിംഗ് നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും കമ്പനിയുടെ മിഡിലീസ്റ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ പ്രശാന്ത് സരണ്‍ വ്യക്തമാക്കി. താല്‍പര്യമുള്ളവര്‍ കമ്പനി വെബ്‌സൈറ്റ് വഴി അപേക്ഷിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഇകൊമേഴ്‌സിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നതിനായി എല്ലാ വിഭാഗം ആളുകള്‍ക്കുമുള്ള തൊഴിലുകള്‍ ആമസോണില്‍ ലഭ്യമാക്കിയിട്ടുണ്ട്. മേഖയിലെ ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മേഖലയില്‍ ആമസോണിന്റെ സ്‌റ്റോറേജ് ശേഷി 45 ശതമാനമാക്കി വര്‍ധിപ്പിക്കുകയുണ്ടായി. മാത്രമല്ല യുഎഇയില്‍ പുതിയ ഡെലിവറി സ്റ്റേഷന്‍ ആരംഭിച്ചുകഴിഞ്ഞു. തേഡ് പാര്‍ട്ടി പങ്കാളികളുടേതുള്‍പ്പെടെ 2.4 ദശലക്ഷം ഘന അടി സ്റ്റോറേജ് ശേഷി നിലവില്‍ യുഎഇയില്‍ ആമസോണിനുണ്ട് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ കൂടുതല്‍ ആളുകള്‍ ഇകൊമേഴ്‌സിനെയാണ് ആശ്രയിച്ചു വരുന്നത്. അതുകൊണ്ടുതന്നെ ആമസോണിന് വ്യാപാരം ശക്തിപ്പെടുത്താന്‍ സാധിച്ചിട്ടുമുണ്ട്. ഉപഭോക്താക്കളുടെ താല്‍പര്യം വര്‍ധിക്കുന്നതിനനുസരിച്ച് മികച്ച വേഗത്തിലും കൃത്യതയിലും സേവനങ്ങള്‍ ലഭ്യമാക്കാന്‍ കൂടുതല്‍ ജീവനക്കാരെ ആവശ്യമുള്ളതിനാലാണ് കൂടുതൽപേരെ ജോലിക്കായി അന്വേഷിക്കുന്നത്. ഡെലിവറി, ഓപറേഷന്‍സ് മേഖലകളിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്ളതെന്നും അദ്ദേഹം അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (1 hour ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (1 hour ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (1 hour ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (1 hour ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (2 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (2 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (2 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (2 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (2 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (2 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (2 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (3 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (3 hours ago)

Malayali Vartha Recommends