Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം

മോദിയുടെ മാതൃക പിന്‍പറ്റി സൗദി കിരീടാവകാശി; മെയ്ഡ് ഇന്‍ സൗദി പദ്ധതിയുമായാണ് സൗദി ഭരണകൂടം രംഗത്ത്, എണ്ണ വ്യാപാരത്തില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന സൗദി സമ്പദ് വ്യവസ്ഥയെ എല്ലാ മേഖലയിലും എത്തിക്കുന്നതിനായി സൗദി കിരീടാവകാശി

29 NOVEMBER 2020 03:23 PM IST
മലയാളി വാര്‍ത്ത

ദേശീയ, അന്തർദ്ദേശീയ സ്ഥാപനങ്ങളെ, ഭാരതത്തിൽ നിർമ്മാണം നടത്താൻ പ്രോത്സാഹിപ്പിക്കാൻ, ഭാരത സർക്കാർ 2014 ൽ തുടങ്ങിയ ഒരു സംരംഭമാണ് 'മേക്ക് ഇൻ ഇൻഡ്യ'. 25 സെപ്റ്റംബർ 2014 ൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ഇതിന്റെ ഔപചാരിക ഉദ്ഘാടനം നടത്തിയത്. 2015 ആയതോടുകൂടെ ഇന്ത്യയിൽ ഉണ്ടായ വിദേശ നിക്ഷേപത്തിന്റെ അളവ് 63 ബില്യൺ ഡോളറായി ഉയരുകയുണ്ടായി. അമേരിക്കയെയും ചൈനയെയും മറികടന്നാണ് ഇന്ത്യ ഇക്കാര്യത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. അങ്ങനെ ഇതാ ലോകശ്രദ്ധ നേടിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' മാതൃക പിന്‍പറ്റി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രംഗത്ത്.

മെയ്ഡ് ഇന്‍ സൗദി പദ്ധതിയുമായാണ് സൗദി ഭരണകൂടം രംഗത്തെത്തിയിട്ടുള്ളത്. രാജ്യത്തെ വ്യാവസായിക ശക്തിയായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. 2021 ആദ്യ പാദത്തില്‍ തന്നെ 'മെയ്ഡ് ഇന്‍ സൗദി' പദ്ധതിക്ക് തുടക്കമാവുമെന്ന് സൗദി എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കുകയുണ്ടായി.

എണ്ണ വ്യാപാരത്തില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന സൗദി സമ്പദ് വ്യവസ്ഥയെ എല്ലാ മേഖലയിലും എത്തിക്കുന്നതിനായി സൗദി കിരീടാവകാശി നടപ്പിലാക്കി വരുന്ന വിഷന്‍ 2030യുടെ ഭാഗമായാണ് 'മെയ്ഡ് ഇന്‍ സൗദി' പദ്ധതിയും എത്തുന്നത്. രാജ്യത്ത് നിര്‍മിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും 'മെയ്ഡ് ഇന്‍ സൗദി'യെന്ന ബ്രാന്റ് നാമത്തില്‍ ആഗോള വിപണിയിലെത്തിക്കുന്നതിലൂടെ സൗദി വ്യാവസായിക മേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. ഇതുവഴി രാജ്യത്തെ ആഗോള വ്യാവസായിക കേന്ദ്രമാക്കി മാറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി സെക്രട്ടറി ജനറല്‍ സാലിഹ് അല്‍ സുലാമി വ്യക്തമാക്കുകയുണ്ടായി.

നല്ല ഗുണനിലവാരം പുലര്‍ത്തുന്ന പ്രാദേശിക കമ്പനികള്‍ക്ക് പദ്ധതിയില്‍ അംഗത്വം നല്‍കുന്നതാണ്. ഇതിന് താല്‍പര്യമുള്ള കമ്പനികളെ സൗദിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതായിരിക്കും. അംഗങ്ങളാകുന്ന സ്ഥാപനങ്ങള്‍ക്ക് മികച്ച സാമ്പത്തിക പിന്തുണ ഉറപ്പുവരുത്തും. മാത്രമല്ല ഈ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരം നല്‍കുന്നതിനും മികച്ച വിപണി കണ്ടെത്തുന്നതിനുമുള്ള സംവിധാനങ്ങള്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഒരുക്കും. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ സംയുക്തമായാണ് 'മെയ്ഡ് ഇന്‍ സൗദി' പദ്ധതി നടപ്പിലാക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 minute ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (4 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (4 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (3 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

Malayali Vartha Recommends