Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പ്രവാസികൾക്ക് നേട്ടമാകുന്ന ഇളവുകൾ പ്രാബല്യത്തിൽ; ജനജീവിതം സാധാരണ നിലയിലെത്തിക്കാനുള്ള ശ്രമങ്ങളുമായി ഒമാൻ, മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഗുണകരമാകുന്ന നീക്കം

02 DECEMBER 2020 10:28 AM IST
മലയാളി വാര്‍ത്ത

കൊറോണ നൽകിയ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കൂടുതൽ പ്രഖ്യാപനങ്ങളുമായി ലോകരാഷ്ട്രങ്ങൾ സജീവമാകുകയാണ്. കൊവിഡിനെതിരെ ശുഭസൂചനകൾ നൽകിയുള്ള വാക്‌സിൻ പരീക്ഷണങ്ങൾ തുടരുമ്പോൾ തന്നെ ഇളവുകളും നൽകുകയാണ് രാജ്യങ്ങൾ. പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങളാണ് കൂടുതൽ ഇളവുകൾ നൽകുന്നത്. ഇതിനോടകം തന്നെ വിവിധ രാജ്യങ്ങൾ വിസ ചട്ടങ്ങളിലടക്കം അയവ് വരുത്തിയിട്ടുണ്ട്. ഇതിനിടെ പ്രവാസികൾക്ക് നേട്ടമാകുന്ന തരത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഒമാൻ.

ജനജീവിതം സാധാരണ നിലയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഒമാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്നും നിലവിൽ ഉണ്ടാകുന്നത്. തിങ്കളാഴ്‌ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ ഏഴാം ഘട്ട വാണിജ്യ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി നൽകുകയുണ്ടായി. മാത്രമല്ല ഡിസംബർ ഒന്ന് മുതൽ ഇത് സംബന്ധിച്ച ഇളവുകൾ പ്രാബല്യത്തിൽ എത്തിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്ന ഒരു സാഹചര്യവും അനുവദിക്കില്ല എന്ന് അധികൃതർ പ്രത്യേകം അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ എട്ട് മാസമായി അടഞ്ഞ് കിടക്കുന്ന സിനിമാ തിയേറ്ററുകളും പാർക്കുകളും തുറക്കുന്നുവെന്നതാണ് ഇതിൽ ശ്രദ്ധേയമായുള്ളത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടഞ്ഞുകിടന്ന ബീച്ചുകളിൽ പ്രവേശിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഷോപ്പിങ് മാളുകളിൽ എത്താമെന്ന നിർദേശവും സർക്കാർ പുറത്തിറക്കിയിരുന്നു. മാളുകളിലെ പാർക്കിങിൽ ഇനി മുഴുവൻ പാർക്കിങ് അനുവദിക്കുന്നതാണ്.

അതേസമയം മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഗുണകരമാകുന്ന നീക്കമാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടാകുന്നത്. ഇളവുകൾ നിലനിലവിൽ വാരുന്നതോടെ പ്രവാസികൾക്ക് മടങ്ങാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ബബ്‌ൾ ധാരണ പ്രകാരമുള്ള സർവീസുകളിൽ ഉയർന്ന ടിക്കറ്റ് ചാർജാണ് നിലവിൽ ഈടാക്കുന്നത്. ഇത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഒക്‌ടോബർ ആദ്യം മുതലാണ് ഇന്ത്യ - ഒമാൻ വിമാന സർവീസുകൾ ആരംഭിച്ചത്. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ടിക്കറ്റ് നിരക്കിലുണ്ടായ മാറ്റങ്ങളാണ് പ്രവാസികൾക്ക് തിരിച്ചടിയായി മാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (27 minutes ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (37 minutes ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (59 minutes ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (1 hour ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (1 hour ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (2 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (2 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (2 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (2 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (2 hours ago)

Malayali Vartha Recommends