Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം

യുഎഇയുടെ ദേശീയദിനാഘോഷത്തില്‍ ഇത്തവണയും മലയാളിത്തിളക്കം; ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലൊന്നായി മാറിയ യുഎഇയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രവാസി മലയാളി, എസ്യുവി കാറായ റോള്‍സ് റോയിസിലൂടെ ആശംസകള്‍ അറിയിച്ച് കോഴിക്കോടുകാരൻ

02 DECEMBER 2020 05:03 PM IST
മലയാളി വാര്‍ത്ത

യുഎഇയുടെ നാല്‍പത്തി ഒന്‍പതാം ദേശീയദിനാഘോഷത്തില്‍ പങ്കുചേരുകയാണ് സ്വദേശികളും വിദേശികളും. എന്നാൽ ഇത്തവണയും ഒളിമങ്ങാതെ മലയാളിത്തിളക്കം. കോവിഡിനെ അതിജീവിച്ച യുഎഇയ്ക്ക് സ്വന്തം കാറില്‍ ലോക ഭാഷകളില്‍ ആശംസകള്‍ കുറിച്ചുകൊണ്ട് കോഴിക്കോട് സ്വദേശി ഷഫീഖ് അബ്ദുല്‍ റഹ്മാന്‍ താരമായി മാറിയിരിക്കുകയാണ്. പ്രതിരോധ മുന്നേറ്റങ്ങളില്‍ ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലൊന്നായി മാറിയ യുഎഇയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ആശയങ്ങളാണ് ഷഫീഖ് തന്റെ കാറിന് പുറത്ത് അവിഷ്‌കരിച്ചത്..

എസ്യുവി കാറായ റോള്‍സ് റോയിസാണ് സംരഭകനായ ഷഫീഖ് അബ്ദുല്‍ റഹ്മാന്‍ ഇത്തരത്തിൽ അലങ്കരിക്കാന്‍ തെരഞ്ഞെടുത്തത്. ദേശീയദിനാഘോഷത്തിന് പ്രവാസി തെരഞ്ഞെടുത്ത മാര്‍ഗം ദുബൈ പോലീസും അംഗീകരിച്ചു. ഇതേതുടർന്ന് മുറഖബാത്ത് പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഷഫീഖിനെ ഉപഹാരം നല്‍കി ആദരിക്കുകയുണ്ടായി. 2005-ലാണ് കോഴിക്കോട് സ്വദേശി ഷഫീഖ് ജോലി തേടി യുഎഇ യില്‍ എത്തിയത്. ഒന്നുമില്ലായ്മയില്‍ നിന്ന് മികച്ച ജീവിത സാഹചര്യമൊരുക്കിയ പോറ്റമ്മനാടിനുള്ള സ്‌നേഹപ്രകടനം കൂടിയാണ് ആഢംബര വാഹനത്തിലൂടെ ഈ യുവാവ് നൽകിയത്.

ഇരുന്നൂറോളം രാജ്യക്കാര്‍ വസിക്കുന്ന നാടായതുകൊണ്ട് തന്നെ വിഭിന്നമായ ഭാഷകളിലാണ് ആശംസകള്‍ എഴുതിയിച്ചേർത്തത്. മുഴുവന്‍ പ്രവാസികളുടേയും മാതൃഭാഷകളെ ഉള്‍പ്പെടുത്തി ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് വാഹനം അലങ്കരിക്കുന്നത് യുഎഇയില്‍ ഇതാദ്യമാണ് എന്നതും മാറ്റ് കൂട്ടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം പ്രളയത്തിൽ മുങ്ങും..?  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (3 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (3 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (3 hours ago)

Malayali Vartha Recommends