അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 24 കോടി സ്വന്തമാക്കി മലയാളി; ഇത്തവണ ഒറ്റയ്ക്കെടുത്ത ടിക്കറ്റ് ഭാഗ്യം കൊണ്ടുവന്നു
അബുദാബി ബിഗ് ടിക്കറ്റിന്റെ 222-ാമത് 'ദി ഡ്രീം 12 മില്ല്യന്‍ സീരീസ്' നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം അതായത് 24 കോടിയിലധികം ഇന്ത്യന്‍ രൂപ സ്വന്തമാക്കി പ്രവാസി മലയാളി. ദുബായില്‍ മെഡിക്കല്‍ ഉപകരണത്തിന്റെ സെയില്‍സ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോര്‍ജ് ജേക്കബ് (51) ആണ് ഈ നറുക്കെടുപ്പിൽ ഭാഗ്യശാലി. ഭാര്യയ്ക്കും മകള്‍ക്കും മകനുമൊപ്പമാണ് അദ്ദേഹം യുഎഇയിൽ കഴിയുന്നത്.
കോട്ടയം ചെങ്ങളം മങ്ങാട്ട് സ്വദേശിയാണ് ഇദ്ദേഹം. 20 വര്‍ഷമായി യുഎഇയിൽ ജോലി ചെയ്തുവരികയായിരുന്നു. രണ്ടു വര്‍ഷമായി തനിച്ചും കൂട്ടുകാര്‍ ചേര്‍ന്നും ടിക്കറ്റെടുത്തുവരുന്നു. ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. മാത്രമല്ല ഇത്തവണത്തെ ഡ്യൂട്ടി ഫ്രീയുടെ ആറ് നറുക്കും നേടിയത് ഇന്ത്യക്കാരാണ്.
https://www.facebook.com/Malayalivartha