Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

സൗദിയിലെ സുഹൃത്തിനാൽ വഞ്ചിക്കപ്പെട്ട് ലക്ഷങ്ങളുടെ കടക്കാരനായിത്തീർന്ന് മലയാളി; ജോലി തേടി യുഎഇയിലെത്തി, മഹാമാരിയുടെ പ്രതിസന്ധിയിൽ അകപ്പെട്ട് ദുരിതത്തിലായി

04 DECEMBER 2020 03:51 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകം പ്രതീക്ഷകളുടെ ലോകം എന്നതുപോലെ തന്നെ പ്രവാസികൾ നേരിടേണ്ടിവന്ന വഞ്ചനകളുടെ കഥകളും നാം കേട്ടിട്ടുണ്ട്. ഇപ്പോഴും നിരവധിപേരാണ് നാട്ടിൽ പോലും എത്തിച്ചേരാനാകാതെ ദുരിതങ്ങളുടെ കൈപ്പുനീർ കുടിച്ച് കഴിയുന്നത്. സൗദിയിലെ സുഹൃത്തിനാൽ വഞ്ചിക്കപ്പെട്ട് ലക്ഷങ്ങളുടെ കടക്കാരനായിത്തീർന്ന മലയാളി ജോലി തേടി യുഎഇയിലെത്തി, മഹാമാരിയുടെ പ്രതിസന്ധിയിൽ അകപ്പെട്ട് ദുരിതത്തിലായ വാർത്ത ഏറെ വേദനയോടെയാണ് പ്രവാസികൾക്ക് മുന്നിൽ പങ്കുവയ്ക്കുന്നത്. രോഗി കൂടിയായ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി എ. വിജയകുമാറാ(51)ണ് നിസഹായതയോടെയാണ് പ്രവാസി സമൂഹത്തിന് മുൻപിൽ നിൽക്കുന്നത്. നട്ടെല്ലിന് ക്ഷതമേറ്റ് നടക്കാൻ പ്രയാസമുള്ള വിജയകുമാർ 11 മാസം മുൻപാണ് നിർബന്ധിത സാഹചര്യത്തിൽ തൊഴിൽതേടി യുഎഇയിൽ എത്തിയത്. അതിന് മുൻപ് 8 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്തുവരികയായിരുന്നു.

ജിസാനിൽ സിവിൽ ഫോർമാനായിരുന്ന ഇദ്ദേഹം ഒരു സുഹൃത്തുമായി ചേർന്ന് 2004ൽ ഒരു സൂപ്പർമാർക്കറ്റ് ആരംഭിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു നട്ടെല്ലിന് പരുക്കേറ്റ അപകടമുണ്ടായത്. നാട്ടിലേയ്ക്ക് പോയി ചികിത്സയ്ക്ക് ശേഷം തിരിച്ചുവന്നപ്പോൾ പാർട്ണർ സുഹൃത്ത് സൂപ്പർമാർക്കറ്റ് നഷ്ടത്തിലായെന്നും 1,85,000 റിയാൽ താൻ നൽകണമെന്നും ആവശ്യപ്പെട്ടു വഞ്ചിക്കുകയായിരുന്നു. ജയിലിലാകാതിരിക്കാൻ ഈ തുക സൗദിയിലുള്ള സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നുമെല്ലാം കടം വാങ്ങി നൽകുകയും ചെയ്തു. പിന്നാലെ നാട്ടിലേയ്ക്ക് മടങ്ങി. ആകെയുണ്ടായിരുന്ന തന്റെ സ്ഥലം വിറ്റു കടം വീട്ടാൻ ശ്രമിച്ചു. പക്ഷേ, എന്നിട്ടും 18, 40,000 രൂപ ബാക്കി നൽകാനുണ്ട്.

ഇത് തിരിച്ച് നൽകാൻ സാധിക്കാതെ വരികയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം പട്ടിണിയിലാവുകയും ചെയ്തതോടെ സ്വയം ജീവനൊടുക്കാൻ പോലും താൻ ശ്രമിച്ചതായി ഇദ്ദേഹം പറയുകയുണ്ടായി. എന്നാൽ, മക്കളുടെയും ഭാര്യയുടെയും മുഖം കണ്ടപ്പോൾ അതിന് മനസ്സുവന്നില്ല. തുടർന്നാണ് സുഹൃത്ത് നൽകിയ സന്ദർശക വീസയിൽ ‌ഈ വർഷം ജനുവരി 30ന് യുഎഇയിലേയ്ക്ക് തിരിച്ചു. ഒരു ജോലിക്ക് വേണ്ടി മുട്ടാത്ത കമ്പനികൾ ഒന്നുംതന്നെയില്ല. എന്നാൽ, പ്രായവും നട്ടെല്ലിനേറ്റ പരുക്കും തടസ്സമായി മാറി. പ്രമേഹം, രക്തസമ്മർദം എന്നിവയും വിജയകുമാറിനെ അലട്ടുന്ന പ്രശ്നങ്ങളാണ്.

മാത്രമല്ല പരിചയക്കാരുടെ സഹായത്താൽ ജോലി അന്വേഷിച്ചു നടക്കവേയാണ് കോവിഡ്19 വ്യാപകമായി. ഇതോടെ തൊഴിലന്വേഷണവും തടസ്സപെട്ടു. നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ ശ്രമിച്ചെങ്കിലും വിമാന ടിക്കറ്റെടുക്കാൻ പോലും കൈയിൽ പണമില്ലാത്ത അവസ്ഥ. വൻ കടബാധ്യത തീർക്കാൻ 5 ലക്ഷം സുഹൃത്തിനോട് കടം വാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ മകളുടെ വിവാഹം ഇൗ മാസം 9നാണ്. അത് തിരിച്ചു നൽകിയില്ലെങ്കിൽ വൻ പ്രതിസന്ധിയിലായിപ്പോകുന്നതാണ്. നാട്ടിൽ സഹായിക്കാനായി ആരുമില്ല. ആയതിനാൽ തന്നെ പ്രവാസി സമൂഹത്തിലാണ് പ്രതീക്ഷ. താത്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ– +971 55879 4008.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (19 minutes ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (29 minutes ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (51 minutes ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (57 minutes ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (1 hour ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (1 hour ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (2 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (2 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (2 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (2 hours ago)

Malayali Vartha Recommends