Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

ഊരും പേരുമില്ലാതെ അക്കൗണ്ടിൽ വന്നത് 750 റിയാല്‍; നീണ്ട ഒമ്പത് ദിവസത്തെ തിരച്ചിലിനിടയിൽ അത് കണ്ടെത്തി, വഴിതെറ്റി പണം അയച്ച ആൾക്കുതന്നെ തിരികെ നൽകി പ്രവാസി മലയാളി

27 SEPTEMBER 2021 04:56 PM IST
മലയാളി വാര്‍ത്ത

സ്വന്തമല്ലാത്തത് എന്തൊക്കെ കയ്യിൽ വന്നാലും അതിന് ആരാണോ അർഹർ അവരെ തേടിപ്പിടിച്ച് അത് എത്തിക്കുക എന്നത് മാനുഷികമായ ഒരു കാര്യം തന്നെയാകുന്നു. ഒത്തിരിയേറെ പേർ വിലപിടിപ്പുള്ളതൊക്കെയും അതിന്റെ അവകാശിയെ തേടിപ്പിടിച്ച് എത്തിച്ച് കയ്യടി നേടിയിട്ടുണ്ട്. പ്രത്യേകിച്ച് പ്രവാസലോകത്ത്.

കൊടുംചൂടിലും പണിയെടുത്ത് കിട്ടുന്ന ഓരോ രൂപയും അത്രമേൽ വിലപ്പെട്ടതാകുന്നു. എന്നിരുന്നാൽ തന്നേയും തന്റേതല്ലാത്തത് ഒന്നും അവർ കൈവശം വയ്ക്കില്ല. സ്വാർത്ഥലോകത്ത് ചില നന്മയുള്ള മനസുകളാണ് പലപ്പോഴും പലരെയും മുന്നോട്ട് നീങ്ങാൻ പ്രേരിപ്പിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ പ്രചോദനം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്.

തന്റേതല്ലാത്ത കാശ് തന്റെ അക്കൗണ്ടിൽ എത്തിയതിന് പിന്നാലെ അവകാശിയെ തേടിപ്പിടിച്ച് നൽകിയ പ്രവാസിയുടെ അനുഭവ കഥ. കഴിഞ്ഞ 15ന്​ നാട്ടിലേക്കുള്ള യാത്രക്കായി ദോഹ ഹമദ്​ രാജ്യാന്തര വിമാനത്താവളത്തിലെത്തിയാതായിരുന്നു, ചെക്ക്​ ഇന്‍ തിരക്കിനിടയിലാണ്​ കാഞ്ഞാട്​ സ്വദേശി മെഹ്​താബ്​ യൂസുഫിന്റെ മൊബൈല്‍ നമ്പറിലേക്ക്​ ഒരു മെസേജ്​ വന്നത്​. ചെക്ക് ഇൻ തിരക്കെല്ലാം കഴിഞ്ഞ്​ വിമാനത്തില്‍ കയറാനുള്ള കാത്തിരിപ്പിനിടയില്‍ ​വന്ന മെസേജുകളെല്ലാം പരിശോധിക്കുകയായിരുന്നു. ​ഇതിനിടെയാണ് ആ സന്ദേശം കണ്ടത്. ഊരും പേരും ഇല്ലാത്ത ഒരു ബാങ്ക്​ അക്കൗണ്ടില്‍നിന്ന്​ 750 റിയാല്‍ തന്റെ അക്കൗണ്ടില്‍ ക്രെഡിറ്റായിരിക്കുന്നു.

യാത്രയുടെ തിരക്കിൽ അതെല്ലാം വിട്ടു. പിന്നാലെ നാട്ടിലെത്തി വിശദമായി പരിശോധിച്ചിട്ടും തന്റെ അക്കൗണ്ടിലേക്ക്​ കാശയച്ച 'അജ്​ഞാതനെ' അറിയുവാൻ കഴിഞ്ഞിരുന്നില്ല. നമ്പര്‍ മാറി അയച്ചതാണെങ്കില്‍ തന്നെ ബാങ്കില്‍നിന്ന്​ വിശദാംശങ്ങള്‍ എടുത്ത്​ തന്നെ ബന്ധപ്പെടും എന്ന പ്രതീക്ഷയില്‍ മെഹ്​താബ്​ പിന്നെയും കാത്തിരിക്കുകയായിരുന്നു. അങ്ങനെ ഒരാഴ്​ച കഴിഞ്ഞിട്ടും വിളിയൊന്നും കണ്ടില്ല. നാട്ടിലായതിനാല്‍ തന്നെ അദ്ദേഹത്തിന്​ ബാങ്കിനെ ബന്ധപ്പെടാനും കഴിഞ്ഞിരുന്നില്ല. അയച്ചയാളുടെ പേര്​ 'റിയാസ്​ പാറാട്ട്​വീട്ടില്‍' എന്നു​ മാത്രം ബാങ്ക്​ സ്​റ്റേറ്റ്​മെന്‍റിൽ ഉണ്ടായിരുന്നു​.

പിന്നെ ഇതുവെച്ച്‌​ സുഹൃത്തുക്കള്‍ വഴിയും അന്വേഷിച്ചെങ്കിലും അങ്ങനെയൊരാളെ കുറിച്ച്‌​ വിവരം ലഭിച്ചിരുന്നില്ല. മറ്റൊരു വഴിയും ഇല്ലാതെ ഖത്തര്‍ ചാരിറ്റിയിലേക്കോ മറ്റോ നല്‍കാമെന്ന ആലോചനക്കിടയിലാണ്​ മലയാളികളുടെ ഫേസ്​ബുക്​ കൂട്ടായ്​മയായ 'ഖത്തര്‍ മലയാളീസ്​' പേജില്‍ വെള്ളിയാഴ്​ച ഒരു പോസ്റ്റ് ഇട്ടത്​. കാശ്​ അയച്ചയാളുടെ പേരും, തുകയും വ്യക്​തമാക്കിയായിരുന്നു പോസ്​റ്റ്​. മെസേജ്​ കാണുന്ന റിയാസ്​ ട്രാന്‍സ്​ഫര്‍ റെസീറ്റ്​ പ്രൂഫ്​ അയച്ചുതന്നാല്‍ പരിശോധിച്ചശേഷം പണം തിരിച്ചയക്കാം എന്നായിരുന്നു മെഹ്​താബിന്റെ പോസ്​റ്റ്​.

അങ്ങനെ പോസ്​റ്റ്​ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി മാറി. മൂന്ന്​ മണിക്കൂര്‍ കൊണ്ട്​ ദോഹയില്‍നിന്ന്​ ​കാഞ്ഞങ്ങാ​ട്ടേക്ക്​ ഒരു കാൾ വന്നു. വഴിതെറ്റി പണം അയച്ച ആളുടേതായിരുന്നു ആ വിളി. ​രേഖകള്‍ പരിശോധിച്ച്‌​ ഉറപ്പാക്കിയശേഷം, തുക റിയാസിന്റെ അക്കൗണ്ടില്‍ തിരിച്ചയച്ചതോടെ മെഹ്​താബിന്റെ ഒമ്പതു നാള്‍ നീണ്ട അന്വേഷണത്തിന്​ അങ്ങനെ ശുഭപര്യവസാനം കുറിക്കുകയായിരുന്നു. അതേസമയം 11 വര്‍ഷമായി ഖത്തറിലുള്ള മെഹ്​താബ്​ അല്‍ അഹ്​ലി ബിസിനസ്​ സെന്‍റര്‍ ഓപറേഷന്‍ മാനേജറായി ജോലി ചെയ്യുകയാണ്​.

 

പണം അയച്ചതും അത്​ അറിയാതെ പോയതുമായ കഥകളെ കുറിച്ച്‌​ റിയാസ്​ പറയുന്നു. ​'ഖത്തര്‍ മലയാളീസ്​ ഫേസ്​ബുക്​ പേജില്‍ എന്റെ പേരുവെച്ച്‌​ ആരോ ഒരു പോസ്​റ്റ്​ ചെയ്​തതായി സുഹൃത്തുക്കള്‍ വിളിച്ചുപറഞ്ഞപ്പോള്‍ മാത്രമാണ്​ ഞാന്‍ സംഭവം അറിയുന്നത്​. വെള്ളിയാഴ്​ച ഉച്ചമയക്കം കഴിഞ്ഞ്​ എഴുന്നേറ്റപ്പോള്‍ ഫോണില്‍ നിരവധി കൂട്ടുകാ​രുടെ വിളികളും സന്ദേശങ്ങളും എത്തിയതായും അദ്ദേഹം പറയുകയുണ്ടായി​.

 

അങ്ങനെയായിരുന്നു ബാങ്ക്​ ഡീറ്റെയില്‍സ്​ പരിശോധിച്ചത്. 15ാം തീയതി 750 റിയാല്‍ മെഹ്​താബിന്റെ അക്കൗണ്ടിലേക്ക്​ പോയിരിക്കുന്നു. എന്നാല്‍, താൻ അറിഞ്ഞുകൊണ്ടുള്ള ട്രാന്‍സ്​ഫര്‍ ആയിരുന്നില്ല ഇത് എന്നും അദ്ദേഹം വ്യക്തമാക്കി​. കുറെ മാസങ്ങള്‍ക്ക്​ മുമ്പ്​ സുഹൃത്തിനുവേണ്ടി ഒരു ബില്‍ ​പേ​മെന്‍റിനായി മെഹ്​താബിന്റെ അക്കൗണ്ട്​ നമ്പര്‍ 'ബെനിഫിഷ്യറി' ആയി ചേര്‍ക്കപ്പെട്ടിരുന്നു. പക്ഷേ, പിന്നെ ഒരു ഇടപാടും നടന്നിട്ടില്ല. ആളെയും അറിയില്ല. മൊബൈല്‍ ഫോണിലെ ബാങ്ക്​ ആപ്ലിക്കേഷന്‍ ആപ്പില്‍ ബാലന്‍സ്​ ചെക്ക്​ ചെയ്യുമ്പോഴോ മറ്റോ, കുട്ടികളുടെ കൈയില്‍നിന്നുള്ള അബദ്ധമാവാം തുക ട്രാന്‍സ്​ഫര്‍ ആവാന്‍ ഇടയായതെന്ന്​ സംശയിക്കുന്നു' - എന്നും റിയാസ്​ പറയുന്നു.

എന്തായാലും അറിയാതെ നഷ്​ടപ്പെട്ട തുക തിരിച്ചുകിട്ടിയ സന്തോഷത്തിലാണ്​ തൃശൂര്‍ ചാവക്കാട്​ സ്വദേശിയായ റിയാസ്​. എ.സി റിപ്പയറിങ്​ ജോലി ചെയ്യുന്ന ഇദ്ദേഹം വക്​റയില്‍ കുടുംബത്തിനൊപ്പമാണ്​ താമസം. അവധിക്ക്​ നാട്ടിലുള്ള മെഹ്​താബ്​ മടങ്ങിയെത്തിയാല്‍ കാണണം, കഴിഞ്ഞ ദിവസങ്ങളില്‍ വിളിക്കുകയും സംസാരിക്കുകയും ചെയ്​തിരുന്നു -റിയാസ്​ ഒരു പ്രമുഖ മാധ്യമ​ത്തോട്​ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പ്ലസ് വണ്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

പി.എസ്.സി 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി  (3 hours ago)

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (6 hours ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (6 hours ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (6 hours ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (6 hours ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (6 hours ago)

'ഗുരുവായൂരിൽ ദർശനം നടത്തിയത് 1000 രൂപ ടിക്കറ്റെടുത്ത്, ഞാൻ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'  (7 hours ago)

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു  (7 hours ago)

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് മറ്റ് വാഹനങ്ങളില്‍ പോയവര്‍ കണ്ടത് രക്ഷയായി  (7 hours ago)

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ  (7 hours ago)

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി  (7 hours ago)

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു  (7 hours ago)

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ  (7 hours ago)

VVR-ന്റെ ബുൾഡോസർ കടകൾ ഇടിച്ച് നിരത്തിയ നടപടി..! EX മേയർ ആര്യ രാജേന്ദ്രനെ ശപിച്ച് കടയുടമകൾ!!  (7 hours ago)

Malayali Vartha Recommends