ബ്ലഡ് മണി കൈമാറിയിട്ടും..!! അബ്ദുൾ റഹീംമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി, അടുത്ത സിറ്റിംഗില്‍ മോചന ഉത്തരവ് പുറപ്പെടുവിക്കാൻ സാധ്യത...!!

ജൂലൈ 2ന് വധശിക്ഷ റദ്ദാക്കിയതിന് ശേഷം റിയാദിലെ റഹിം നിയമ സഹായ സമിതി കാത്തിരുന്ന സുപ്രധാന നിയമ നടപടിയാണ് അടുത്ത സിറ്റിംഗിനുളള തീയതിലഭിക്കുക എന്നത്. അടുത്ത സിറ്റിംഗില്‍ മോചന ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് പ്രതീക്ഷ. മോചന ഉത്തരവ് ലഭിച്ചാല്‍ അതിന്റെ പകര്‍പ്പ് ഗവര്‍ണറേറ്റ്, പ്രിസണ്‍ ഡയറക്ടറേറ്റ്, ആഭ്യന്തരമന്ത്രാലയം എന്നിവിടങ്ങളിലേയ്ക്ക് അയക്കും. അതിന്‌ശേഷം പാസ്സ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. വധശിക്ഷ റദ്ദാക്കിയ വേളയില്‍ തന്നെ ഇന്ത്യന്‍ എംബസി ആറുമാസം കാലാവധിയുളള ഔട്ട്പാസ് ഇഷ്യൂ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഫൈനല്‍ എക്‌സിറ്റ് നേടിയാല്‍ ഉടന്‍ റഹീമിന് രാജ്യം വിടാന്‍ കഴിയും.
എന്നാൽ പുതിയ സാഹചര്യം വിലയിരുത്താൻ അടിയന്തിര സ്റ്റിയറിങ് കമ്മറ്റി ചേരുകയും റഹീമിന്റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തതായും മോചന ഹർജിയിൽ തിങ്കളാഴ്ച അനുകൂലമായ വിധിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഹായസമിതി വാർത്ത കുറിപ്പിൽ അറിയിച്ചു. റഹീം കേസുമായി ബന്ധപ്പെട്ട് ഇത് വരെയുള്ള കാര്യങ്ങൾ പൊതുസമൂഹത്തോടെ വിശദീകരിക്കുന്നതിന് വേണ്ടി പൊതുയോഗം വിളിച്ചിരുന്നു. സംഘടന നേതാക്കൾ, മാധ്യമ പ്രവർത്തകർ, പൊതു പ്രവർത്തകർ തുടങ്ങി കേസുമായി തുടക്കം മുതൽ സഹകരിച്ച എല്ലാവരെയും യോഗത്തിന് ക്ഷണിക്കുന്നതായും ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയതായും സഹായ സമിതി ഭാരവാഹികൾ പറഞ്ഞു. കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട 15 മില്യൺ റിയാൽ കുടുംബത്തിന് കൈമാറിയെന്നും ചെലവ് സംബന്ധിച്ച മുഴുവൻ വിവരങ്ങളും റഹീം നിയമസഹായ സമിതി റിയാദിലെ പൊതു സംഘടനകളെ അറിയിക്കുമെന്നും നിയമ സഹായ സമിതി ഭാരവാഹികൾ കഴിഞ്ഞ മാസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha