പ്രവാസികൾ ഇനി ഒന്നിലധികം ചാർജറുകൾ വാങ്ങേണ്ടതില്ല, ഏകീകൃത ചാർജിങ് പോർട്ടുകൾ നടപ്പിലാക്കാനൊരുങ്ങി സൗദി ,‘യുഎസ്ബി ടൈപ്പ്-സി’ പോർട്ട് നിർബന്ധമാക്കുന്നു, ആദ്യ ഘട്ടത്തിൽ ഈ ചാർജർ ഉപയോഗിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് അധികൃതർ...!!

സൗദിയിൽ ഇനി മാറ്റങ്ങളുടെ കാലമാണ് വരാൻ പോകുന്നത്. രാജ്യത്തെ വളർച്ചയുടെ കൊടുമുടിയിൽ എത്തിക്കുന്ന വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം തന്നെ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് ഭരണകൂടം തിരിച്ചറിഞ്ഞിരിക്കുന്നു. ഏകീകൃത ചാർജിങ് പോർട്ടുകൾ നടപ്പിലാക്കാനൊരുങ്ങുകയാണ് സൗദി.
രാജ്യത്തെ വിപണിയിൽ യുഎസ്ബി ടൈപ്പ്-സി ഏകീകൃത ചാർജിങ് പോർട്ട് മാത്രമായിരിക്കും ലഭ്യമാവുക. ഇതോടെ മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ തുടങ്ങിയ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ‘യുഎസ്ബി ടൈപ്പ്-സി’ പോർട്ട് നിർബന്ധമായിരിക്കും. പുതിയ മാറ്റം കൈവരുന്നതോടെ ഉപഭോക്താക്കൾക്ക് ഒന്നിലധികം ചാർജറുകൾ വാങ്ങേണ്ടതില്ലാത്തതിനാൽ സാമ്പത്തിക ലാഭം കൈവരിക്കാനാകും. കൂടാതെ, ഇലക്ട്രോണിക് മാലിന്യം കുറയ്‌ക്കുന്നതിനും സഹായിക്കും. അടുത്തവർഷം ജനുവരി ഒന്നമുതലാണ് നിയമം പ്രാബല്യത്തിൽവരുന്നത്.
ആദ്യ ഘട്ടത്തിൽ ഈ ചാർജ് ഉപയോഗിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഫോണുകൾ, ടാബ്‌ലെറ്റുകൾ, ടാബുകൾ ഇ-റീഡറുകൾ,ഇയർഫോണുകൾ,ആംപ്ലിഫൈഡ് സ്പീക്കറുകൾ, പോർട്ടബിൾ നാവിഗേഷൻ സിസ്റ്റങ്ങൾ, കീബോർഡുകൾ, സ്പീക്കറുകൾ എന്നിവയാണ് ഇതെല്ലാം. ജനുവരി 1, 2025ന് ആണ് ആദ്യം ഘട്ടം നടപ്പിലാക്കുക. 2026 ഏപ്രിൽ 1 മുതൽ ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾക്കും ഈ നിയമം ബാധകമാകും.
കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്‌നോളജി കമ്മീഷനും സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും ചേർന്നാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. പുതിയ ചാർജിങ് പോർട്ടലുകൾ നടപ്പിലാക്കുന്നതിലൂടെ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഇനി ഒരേ ചാർജർ മതിയാകും.
ചാർജിങ് പോർട്ടുകളുടെ ഉപഭോഗം ഓരോ വർഷവും 22 ലക്ഷം യൂറ്റുണികൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. 2023 ഓഗസ്റ്റ് ആറിന് സൗദി വിപണിയിൽ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമായി ഏകീകൃത ചാർജിങ് പോർട്ടുകൾ ഘട്ടങ്ങളായി നടപ്പാക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha