റിയാദില്‍ മലപ്പുറം സ്വദേശി കുത്തേറ്റു മരിച്ചു
സ്വദേശി യുവാവിന്റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം ചെമ്മാട് പന്താരങ്ങാടി സ്വദേശി കണ്ണിത്തൊടി സൈതലവി (36) ആണ് നടുറോഡില്‍ കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് റിയാദ് അദീഅയിലെ ശാര ഹംസയിലാണ് സംഭവം. അരീജ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈതലവിയുമായി സിഗരറ്റ് വാങ്ങുന്നത് സംബന്ധിച്ച് പ്രതി നടത്തിയ കശപിശയാണ് കത്തിക്കുത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്ന് സൂചന. കടയ്ക്കുളളില്‍ സിഗരറ്റ് പാക്കറ്റുകള്‍ ചിതറി കിടക്കുന്നുണ്ട്. കടയില്‍ നിന്ന് പുറത്തെത്തിയ സൈതലവിയെ നടുറോഡിലിട്ടും കുത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞതായി ഇദ്ദേഹത്തിന്റെ ബന്ധുവും തനിം പ്രവര്‍ത്തകനുമായ തുമ്പില്‍ മുഹമ്മദ് പറഞ്ഞു. നടു റോഡില്‍ വച്ച് കുത്തുന്നതു കണ്ട ഒരു സ്വദേശി പൗരന് തന്റെ വാഹനം പ്രതിയുടെ നേര്ക്കെടുത്ത് ഇയാളെ പിന്മാറ്റാന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ വാഹനം പോയ ശേഷം വീണ്ടും മൃതദേഹത്തിനരികിലെത്തി കുത്തുകയായിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുളളതായി പറയപ്പെടുന്നു.
https://www.facebook.com/Malayalivartha