ഭൂഗര്ഭപാതയില് എല്‍.ഇ.ഡി വിളക്കുകള്‍
അബുദാബിയില്‍ കാല്‍നടയാത്രക്കാര്‍ക്കുളള എല്ലാ ഭൂഗര്‍ഭ പാതയിലും ഊര്‍ജോപയോഗം ലഘൂകരിക്കാവുന്നതും കൂടുതല്‍ പ്രകാശം ലഭിക്കുന്നതുമായ ലൈറ്റ് എമിറ്റിങ് ഡിയോഡ്സ് അഥവാ എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കുന്നു. ഊര്‍ജോപയോഗം 33 ശതമാനം ലാഭമാക്കാന്‍ ഇതു സഹായിക്കും.
അബുദാബി മുനിസിപ്പാലിറ്റി പ്രകാശ സംവിധാനത്തില്‍ വരുത്തുന്ന മാറ്റം സംബന്ധിച്ച പഠന റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്. നഗരാതിര്‍ത്തിയിലെ 29 കാല്‍നട ഭൂഗര്‍ഭ പാതകളില്‍ എല്‍.ഇ.ഡി ലൈറ്റ് മാറ്റി സ്ഥാപിക്കുകയാണ് ലക്ഷ്യം. ഊര്‍ജോപയോഗത്തില്‍ ലാഭമുണ്ടാകുന്നതോടൊപ്പം ഭൂഗര്‍ഭ പാതയിലെ ദര്‍ശനീയത വര്‍ദ്ധിക്കാനും വാര്‍ഷി പരിപാലന ജോലികള്‍ കുറക്കുവാനും ഇതു സഹായിക്കുമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ ചൂണ്ടിക്കാട്ടി.
നഗരത്തിലെ പഴയ ലൈറ്റിങ് ഘടനയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ഷെയ്ഖ് സായിങ് ഫസ്റ്റ് റോഡിലെ രണ്ടു ഭൂഗര്ഭപാതയിലേയും കോര്‍ണിഷ് റോഡിലെ നാല് ഭൂഗര്ഭപാതയിലേയും ലൈറ്റുകളാണ് എല്‍.ഇ.ഡിയാക്കുക.
https://www.facebook.com/Malayalivartha