കുറഞ്ഞ ചെലവില്‍ ഹജ്ജ് പദ്ധതി; ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം
സൗദി ഹജ്ജ് മന്ത്രാലയം നടപ്പാക്കുന്ന കുറഞ്ഞ ചെലവില്‍ ഹജ്ജ് പദ്ധതി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ മൂന്ന് ദിവസത്തിനുള്ളില്‍ അംഗീകൃത ഹജ്ജ് കമ്പനികളില്‍ നേരിട്ട് ചെന്ന് രേഖകള്‍ ഹാജരാക്കുകയും പണമടക്കുകയും വേണം. മൂന്ന് ദിവസത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ രജിസ്ട്രേഷന് റദ്ദാവും. 204 കമ്പനികളാണ് ആഭ്യന്തര ഹജ്ജ് സേവനങ്ങള്‍ നടത്തുന്നത്. എ. കാറ്റഗറി ടെന്റുകള്‍ക്ക് 7500 റിയാല്‍ (1.18 ലക്ഷം രൂപ), ബി. കാറ്റഗറിക്ക് 6250 റിയാല്‍ (98800 രൂപ), സി. കാറ്റഗറിക്ക് 5000 റിയാല്‍ (79000 രൂപ), ഡി. കാറ്റഗറിക്ക് 4750 റിയാല്‍ (75000 രൂപ), ഇ. കാറ്റഗറിക്ക് 1500 റിയാല്‍ (24000 രൂപ) എന്നിങ്ങനെയാണ് നിരക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha