ഡേറ്റിംഗ് ഓണ്‍ലൈന്‍ സൈറ്റ് വഴി പരിചയപ്പെട്ട മെൽബൺ കാമുകി രാത്രിയിൽ വീട്ടിലേയ്ക്ക് ക്ഷണിച്ചതോടെ മുന്നും പിന്നും നോക്കാതെ ഇറങ്ങിത്തിരിച്ചു; ആ സമയത്ത് നടക്കാൻ പാടില്ലാത്തത് തന്നെ സംഭവിച്ചു ... പത്തൊമ്പതുകാരി ഇന്ത്യൻ കാമുകന് സമ്മാനിച്ചത്

മെൽബണിൽ ഡേറ്റിംഗ് ഓണ്‍ലൈന്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ കാമുകനും ഇന്ത്യന്‍ വംശജനുമായ വിദ്യാര്‍ത്ഥി ആസ്ട്രേലിയയില്‍ കൊല്ലപ്പെട്ടു. യുവാവിനൊപ്പമുണ്ടായിരുന്ന പത്തൊന്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിയായ മൗലിന്‍ റാത്തോഡാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ റാത്തോഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെ റാത്തോഡ്, യുവതിയുടെ പടിഞ്ഞാറന്‍ മെല്‍ബണിലെ വീട്ടിലെത്തി. അല്‍പസമയത്തിനകം അടിയന്തര സര്‍വീസിലേക്ക് ഫോണ്‍ സന്ദേശം എത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തുന്പോള്‍ റാത്തോഡ് ഗുരുതരമായി പരിക്കേറ്റ് നിലത്ത് കിടന്ന് പുളയുകയായിരുന്നു.
വീട്ടില്‍ ഒറ്റയ്ക്കായിരുന്നു യുവതി താമസിച്ചിരുന്നത്. യുവതി തന്നെയാണ് റാത്തോഡിനെ അപായപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് ശേഷം കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. ഏക മകനായ റാത്തോഡ് നാല് വര്‍ഷം മുമ്പാണ് പഠനത്തിനായി ആസ്ട്രേലിയയില്‍ എത്തിയത്.
https://www.facebook.com/Malayalivartha






















