ലണ്ടനിലെ റെയില്‍വേ സ്റ്റേഷനില്‍ വെടിവയ്പ്പ്, മൂന്നുപേര്‍ക്ക് പരിക്ക് , ഭീകരാക്രമണമല്ലെന്നാണ് പോലീസ് നിഗമനം
ലണ്ടനിലെ റെയില്‍വേ സ്റ്റേഷനില്‍ വെടിവയ്പുണ്ടായി. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി പത്തോടെയാണ് ഇവിടെ വെടിവെയ്പുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവരുടെ മൂവരുടെയും അവസ്ഥ ഗുരുതരമല്ലെന്നാണ് വിവരം. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഭീകരാക്രമണമല്ലെന്നാണ് പോലീസ് നിഗമനം.
ലണ്ടനില്‍ തിങ്കളാഴ്ച മാത്രം നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ കില്ബേര്ണിലും സമാനമായ രീതിയില്‍ സ്ഫോടനം ഉണ്ടായിരുന്നു.അതേസമയം ഈ രണ്ട് സ്ഫോടനങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha