അമേരിക്കയിൽ മലയാളി എഞ്ചിനീയർ വെടിയേറ്റ് മരിച്ച നിലയിൽ
അമേരിക്കയിൽ മലയാളി യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശിയും റാഫി കോതേരിത്തറ-ആലീസ് ദമ്പതികളുടെ മകനുമായ ചാള്‍സ് ആണ് മരിച്ചത്. മോഷണ ശ്രമത്തിനിടെയാണ് അമേരിക്കയിൽ എൻജിനീയറായ ജോലി ചെയ്യുന്ന ചാള്‍സിന് അക്രമിയുടെ വെടിയേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രി എട്ടരയോടെ ഹൂസ്റ്റണിലെ സെന്റ് തോമസ് മൂര്‍ പള്ളിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് വച്ചാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. അതേസമയം സംഭവത്തിന് ദൃക്സാക്ഷികളില്ല. എന്നാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.
ഭാര്യ സീന, ചാള്‍സിന്റെ സഹോദരന് എമിലും അമേരിക്കയിലുണ്ട്. മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റ് ജോഷ്വാ ജോര്‍ജും സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങള്‍ക്ക് സഹായവുമായി രംഗത്തുണ്ട്.
https://www.facebook.com/Malayalivartha