പാപ്പുവ ന്യൂഗിനിയയില്‍ അഗ്നിപര്‍വത സ്ഫോടനം; 2000ത്തോളം ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചു
പാപ്പുന ന്യൂഗിനിയയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 2000ത്തോളം ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചു. പാപ്പുവ ന്യൂഗിനിയയുടെ വടക്കന്‍ തീരദേശത്തുള്ള അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്.
മൂന്ന് ഗ്രാമങ്ങളിലെ ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് സമുദ്രനിരപ്പില്‍നിന്ന് 15 കിലോമീറ്റര്‍ ദൂരത്തേക്ക് ചാരം വമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha