വഴിവിട്ട ബന്ധത്തില്‍ ജോലിക്കാരിയില്‍ കുഞ്ഞ്; ട്രംപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ് വേള്‍ഡ് ടവറിലെ ജീവനക്കാരന്
വിവാദങ്ങളുടെ തോഴന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ് വേള്‍ഡ് ടവറിലെ ജീവനക്കാരന്. ട്രംപിന് ജോലിക്കാരിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്നും അതില്‍ ഒരു കുട്ടിയുണ്ടെന്നുമാണ് ട്രംപ് വേള്‍ഡ് ടവറിലെ മുന്‍ ജീവനക്കാരന് വെളിപ്പെടുത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെ ഇയാള്‍ ഇക്കാര്യം പുറത്തുപറഞ്ഞിരുന്നുവെന്നും എന്നാല്‍ അമേരിക്കന്‍ മീഡിയ ഇങ്ക് എന്ന പബ്ലിഷേഴ്സുമായുള്ള ഉടമ്ബടി പ്രകാരം ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാതിരുന്നതാണെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ല്‍ ഉണ്ടാക്കിയ ഉടമ്ബടിയുടെ കാലാവധി ഇപ്പോള്‍ തീര്‍ന്നതായും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രംപിന് ജോലിക്കാരിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഈ ബന്ധത്തില്‍ ഒരു കുഞ്ഞ് പിറന്നിരുന്നുവെന്നുമാണ് ആരോപണം. എന്നാല്‍ ട്രംപുമായി അടുത്ത വൃത്തങ്ങളൊന്നും ഈ വിഷയത്തില്‍ ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.
https://www.facebook.com/Malayalivartha