വിമാനത്താവളങ്ങളില്‍ വിഐപികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് നിരോധിച്ച് പാക്കിസ്ഥാന് സര്‍ക്കാര്‍
വിമാനത്താവളങ്ങളില്‍ വിഐപികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് നിരോധിച്ച് പാക്കിസ്ഥാന് സര്‍ക്കാര്‍. രാഷ്ട്രീയ നേതാക്കള്‍, ജഡ്ജിമാര്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങി സ്വാധീനമുള്ള വ്യക്തികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് നിരോധിച്ചത്. ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ കര്‍ക്കശ നിലപാടുകളുടെ ഭാഗമായാണ് തീരുമാനം. വിഐപി പരിഗണന അവസാനിപ്പിക്കാനുള്ള തീരുമാനം ഇന്നലെയോടെ പ്രാബല്യത്തില്‍ വന്നു.
യാതൊരു വിവേചനവുമില്ലാതെ യാത്രക്കാര്‍ക്ക് എല്ലാവര്ക്കും തുല്യ അവസരം ഒരുക്കുന്നതായി തീരുമാനമെന്ന് ഐടി മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റില്‍ യാത്ര ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം പാക് ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിക്ക് (എഫ്ഐഎ) നല്കി.
https://www.facebook.com/Malayalivartha