ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പിന്നാലെ ഭാര്യ സാറ നെതനാഹ്യുവിനെതിരെയും അഴിമതി ആരോപണം
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉൾപ്പെട്ട കൈക്കൂലി ആരോപണങ്ങളുടെ കേസിന്റെ വാദം ടെല്‍അവീവ് മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്നതിനിടയിൽ ഭാര്യ സാറ നെതനാഹ്യുവിനെതിരെയും കൈക്കൂലി ആരോപണം.
നെതന്യാഹു വാര്‍ത്ത വിനിമയ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്ത് രാജ്യത്തെ പ്രമുഖ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ ബെസക്കിനെ വഴി വിട്ടുസഹായിച്ചുവെന്നതാണ് കേസ്. ബെസക്കിന്റെ ഉടമ ഷോല് എലോവിച്ച് നെതന്യാഹുവിന്റെ അടുത്ത സുഹൃത്താണ്. എലോവിച്ചിന്റെ വാര്‍ത്ത ചാനലായ വലാ ന്യൂസ് തിരഞ്ഞെടുപ്പ് കാലത്ത് നെതന്യാഹുവിനും പത്നിക്കും പരസ്യപ്രചരണം നല്‍കിയിരുന്നു.
നെതന്യാഹുവിനെതിരായ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഫെബ്രുവരിയില്‍ പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കൈക്കൂലി, വിശ്വാസ വഞ്ചന തുടങ്ങിയവയാണ് നെതന്യാഹുവിനെതിരെ പ്രധാന ആരോപണങ്ങളുള്ളത്. അതേസമയം പ്രധാനമന്ത്രിക്കെതിരെയുള്ള കേസുകളില്‍ അന്വേഷണം തുടരണോ പിന്‍വലിക്കണോ എന്നത് അറ്റോര്‍ണി ജനറല്‍ അവിച്ചായ് മണ്ടേല്ബ്ലിറ്റിന്റെ തീരുമാനത്തില്‍ നിക്ഷിപ്തമാണ്.
https://www.facebook.com/Malayalivartha