സെപ്ററംബര്‍ 9 ന് ജനിക്കുന്ന കുട്ടികളെക്കാത്തിരിക്കുന്നത് ലക്ഷങ്ങൾ; കെ.എഫ്.സി സ്ഥാപകന്റെ വേറിട്ട ജന്മദിനാഘോഷം ഇങ്ങനെ
കെന്റക്കി ഫ്രൈഡ് ചിക്കന്‍ ചുരുക്കിപ്പറഞ്ഞാൽ കെ.എഫ്.സി. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവർക്കും സുപരിചിതമായ ഒരു ബ്രാൻഡ് ആണ് കെ.എഫ്.സി. കെ.എഫ്.സി.യുടെ സ്ഥാപകനായ ഹര്ലാന്റിന്റെ 128 -ാം മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒരു തകർപ്പൻ ഓഫറുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.
ഹര്ലാന്റിന്റെ 128 -ാം മത് ജന്മദിനമായ സെപ്ററംബര്‍ 9 ന് ജനിക്കുന്ന കുട്ടികള്‍ക്ക് 11000 യു എസ് ഡോളർ (ഇന്ത്യൻ രൂപ 7,79,845) സമ്മാനമാണ് കെ.എഫ്.സി. ഒരുക്കിയിരിക്കുന്നത്. ഇതേ ദിവസം ജനിച്ചാല്‍ മാത്രം പോരാ ഒരു പ്രത്യേകത കൂടി ഉണ്ടായിരിക്കണം. ജനിക്കുന്ന കുട്ടിയുടെ ആദ്യ നാമം 'ഹര്‍ലാന്‍ഡ് ' (Harland) എന്നുകൂടിയാക്കണം.
പിറന്നാൾ ദിനത്തിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിനാണ് ഇതേ ദിവസം ജനിക്കുന്ന കുട്ടികള്‍ക്ക് ഹര്‍ലാന്‍ഡ് എന്ന് പേരിട്ടാല്‍ കമ്പനി ഇത്രയും തുക സംഭാവന നല്‍കുന്നത്.അന്ന് ജനിക്കുന്ന കുട്ടികളില്‍ ഭാഗ്യവനായ കുട്ടിക്കായിരിക്കും തുക സമ്മാനമായി ലഭിക്കുക. സമ്മാനമായി ലഭിക്കുന്ന തുക കുട്ടിക്ക് തന്റെ കോളേജ് വിദ്യാഭ്യാസത്തിനായി വിനിയോഗിക്കാം.
സെപ്റ്റംബര്‍ 9 മുതല്‍ കെ.എഫ്.സി യുടെ ഔദ്ധ്യേഗികമായ വെബ്സൈററില്‍ ഇതിന്റെ അപേക്ഷാ ഫോം ലഭ്യമായിത്തുടങ്ങും. അന്ന് മുതല്‍ 30 ദിവസത്തേക്ക് ഈ ആപ്ലിക്കേഷൻ ഫോം മുഖാന്തിരം രജിസ്ട്രര്‍ ചെയ്യണം. കുട്ടിയുടെ പേര്, ജനിച്ച സമയം, തീയ്യതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവയെല്ലാം അടങ്ങിയതായിരിക്കും അപേക്ഷാഫോം.
വിവരങ്ങള്‍ എല്ലാം കൃത്യമായി വിലയിരുത്തിയതിന് ശേഷമായിരിക്കും സമ്മാനത്തുക അര്‍ഹമായ കുട്ടിക്ക് നല്‍കുക. തങ്ങളുടെ സ്ഥാപകന്റെ പേരിന്റെ കൂടുതല്‍ പ്രശസ്തി ആര്ജ്ജിപ്പിക്കുന്നതിന് കൂടിവേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നതെന്നുകൂടി കമ്പനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha