കൊള്ളക്കാരുടെ വെടിയേറ്റ് ദക്ഷിണാഫ്രിക്കയില്‍ മലയാളി മരിച്ചു
കൊള്ളക്കാരുടെ വെടിയേറ്റു ദക്ഷിണാഫ്രിക്കയില്‍ മലയാളി മരിച്ചു. കോട്ടയം പൊന്‍കുന്നം പഴയിടം വലിയവീട്ടില്‍ ചാണ്ടിക്കുഞ്ഞിന്റെ മകന് ജിജന് അലക്സ്(55) ആണു മരിച്ചത്. പത്തു വര്‍ഷമായി ഇദേഹം ദക്ഷിണാഫ്രിക്കയില്‍ കോക്സറ്റണില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാത്രി 7.30ന് ഏതാനും പേര് ചേര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ ജിജന് വെടിയേല്‍ക്കുകയായിരുന്നു.
ജിജന്റെ ബന്ധുക്കള്‍ ദക്ഷിണാഫ്രിക്കയിലുണ്ട്. ഇവരാണ് നാട്ടിലുള്ള ബന്ധുക്കളെ മരണവിവരം അറിയിച്ചത്. ഭാര്യ റെനി ചങ്ങനാശേരി കണ്ടങ്കരി കുടുംബാഗം. മക്കള്‍. നിവ്യ, മരിയ, അഭിജിത്ത്, അഭിലാഷ്.
https://www.facebook.com/Malayalivartha