കടല്‍ത്തീരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന പ്രേത കപ്പൽ... മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയ കപ്പലിന് പിന്നാലെ മ്യാന്മര് നാവികസേന
മത്സ്യത്തൊഴിലാളികളാണ് കടലിലൂടെ ഇത്തരത്തിലൊരു കപ്പല്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി പൊലീസ് വിവരം നല്‍കിയത്. നാവികരില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഭീമന് കപ്പല്‍ കണ്ടെത്തി. മ്യാന്മാര് തീരക്കടലിനു സമീപമാണ് കപ്പലിനെ കണ്ടെത്തിയത്.
സാം രത്ലുങ്കി പിബി 1600 എന്ന കപ്പലിനെയാണ് കണ്ടെത്തിയിരിക്കുന്നത്. യാങ്കോണ്‍ പൊലീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയത്. 2001ല്‍ നിര്‍മിച്ചെന്നു കരുതപ്പെടുന്ന കപ്പലിന് 177 മീറ്റര്‍ നീളമുണ്ട്.
ഇന്തോനേഷ്യന്‍ കപ്പലാണോയെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ മ്യാന്മര് നാവികസേനയും അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha