മോസ്കോയിൽ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; ഒരാൾ മരിച്ചു പതിനെട്ടോളം പേർക്ക് ഗുരുതര പരിക്ക്
മോസ്കോയിൽ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം ഉണ്ടായതായി റിപ്പോർട്ടുകൾ. റഷ്യയിലെ ഒളിംപിക് നഗരമായ സോചിയിലാണ് സംഭവം. മോസ്കോയില്‍ നിന്ന് 166 യാത്രക്കാരും 6 ജീവനക്കാരുമായി വന്ന ബോയിംഗ് 737 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറി സമീപത്തെ നദിയിലേക്ക് ഇറങ്ങിയത്.
അപകടത്തിനിടെ ഒരാള്‍ മരിക്കുകയും (ഹൃദയാഘാതം മൂലമാണെന്ന് കരുതുന്നു) 18 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വിമാനത്തിന്റെ ഒരു ചിറകിനാണ് തീപ്പിടിച്ചത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ പരിക്കേറ്റ 18 പേര് വൈദ്യസഹായം തേടി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് വിമാനത്താവള ജീവനക്കാരായ ഒരാള്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് കരുതുന്നതായി സോചി എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു. യു ടി എയറിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha