യുവാവിന്റെ കടുത്ത മൊബൈൽ ഭ്രമം; നാലു മീറ്റര്‍ നീളമുള്ള കമ്പി നെഞ്ചിലൂടെ തുളച്ചു മുതുകിലൂടെ പുറത്തിറങ്ങി; രക്ഷാപ്രവര്‍ത്തകരെത്തി കമ്പി മുറിച്ച് നീക്കി രക്ഷിക്കാൻ ശ്രമിക്കുമ്പോഴും യുവാവിന്റെ നോട്ടം മൊബൈലിൽ; വൈറലായി വീഡിയോ
ചൈനയിലെ ബെയ്ജിങ്ങിൽ ഉണ്ടായ ഒരു വാഹനാപകടത്തിനു ശേഷമുള്ള ചില ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ കുടുങ്ങിയ യുവാവിന്റെ നെഞ്ചിലൂടെ ഒരു വലിയ കമ്പി തുളച്ചു മുതുകിലൂടെ പുറത്തിറങ്ങിയിട്ടും ഇതൊന്നുമറിയാത്ത മട്ടിൽ മൊബൈല്‍ ഗെയിമില്‍ മുഴുകിയിരിക്കുന്ന യുവാവിന്റെ വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാവിഷയമായത്.
ചൈനയിലെ ലിയോങ് സിറ്റിയിലാണ് സംഭവം. കാര്‍ യാത്രികനായ യുവാവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതോടെയാണ് യുവാവിന്റെ ശരീരത്തില്‍ കമ്പി കുത്തികയറിയത്. എന്നാല്‍ കാര്‍ അപകടത്തില്‍ പെട്ടതും ശരീരത്തിലൂടെ കമ്പി കയറിയതും യുവാവ് അറിഞ്ഞില്ല. യുവാവിന്റെ മൊബൈല്‍ ഭ്രമമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
അതേസമയം രക്ഷാപ്രവര്‍ത്തകരെത്തി കമ്പി മുറിച്ച് നീക്കി യുവാവിനെ കാറില്‍ നിന്ന് പുറത്തിറക്കാന്‍ ശ്രമിക്കുമ്പോഴും യുവാവ് മൊബൈലില്‍ വ്യാപൃതനായിരുന്നത് കണ്ട സമീപത്തുള്ളവര്‍ എടുത്ത വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
റെയില്‍വേ സ്റ്റേഷന് പരിസരത്തേക്കാണ് കാറ് ഇടിച്ച് കയറിയത്. നെഞ്ചിന് സമീപത്തുടെ നാലു മീറ്റര്‍ നീളമുള്ള കമ്പിയാണ് തുളച്ച് കയറിയത്.യുവാവ് ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. ആംബുലന്‍സില്‍ കയറ്റുമ്പോഴും കുലുക്കമില്ലാതെ മൊബൈല്‍ ഫോണും നോക്കിയിരിക്കുന്ന യുവാവിന്റെ വീഡിയോ ഇതിനോടകം കണ്ടത് 60 ലക്ഷത്തിലധികം ആളുകളാണ്.
https://www.facebook.com/Malayalivartha