പതിനാലു പേരുമായി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് 12 മരണം; അപകടത്തില്‍ ഒരു പൈലറ്റുള്‍പ്പെടെ രണ്ടു പേര് രക്ഷപ്പെട്ടു
സുരക്ഷാ ഉദ്യോഗസ്ഥരുമായി വടക്ക് പടിഞ്ഞാറെ പ്രവിശ്യയായ ഫരീബിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് 12 മരണം. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലാണ് സംഭവം. പതിനാലു പേരുമായി സഞ്ചരിച്ച ഹെലികോപ്റ്ററാണ് വടക്കേ അഫ്ഗാനിസ്ഥാനിലെ ബല്‍ഖ് പ്രവിശ്യയില്‍ തകര്‍ന്നു വീണത്.
ഇതില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തീപിടിച്ചതിനുശേഷം ഹെലികോപ്റ്റര്‍ നിലത്ത് പതിക്കുകയായിരുന്നു. അപകടത്തില്‍ ഒരു പൈലറ്റുള്‍പ്പെടെ രണ്ടു പേര് രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാധമിക നിഗമനം.
https://www.facebook.com/Malayalivartha