സൊമാലിയയിലുണ്ടായ ചാവേര്‍ കാര്‍ബോംബ് ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു, സര്‍ക്കാര്‍ ഓഫീസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം
സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ചാവേര്‍ കാര്‍ബോംബ് ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. ആറ് സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം 14 പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഷബാബ് ഭീകരസംഘടന ഏറ്റെടുത്തു. സര്‍ക്കാര്‍ ഓഫീസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
സമീപത്തുള്ള സ്കൂളും ഒരു മോസ്കും തകര്‍ന്നു. കാറിലെത്തിയ ചാവേറിനെ തടഞ്ഞ സൈനികരാണു കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha