Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

കാറിന്റെ പിന്‍സീറ്റിലിരുന്ന് സ്വവര്‍ഗ്ഗരതിയിലേര്‍പ്പെട്ട യുവതികള്‍ക്ക് മലേഷ്യയിലെ ശരിയത്ത് കോടതി പരസ്യമായ ചൂരല്‍ പ്രയോഗത്തിന് വിധിച്ചു

04 SEPTEMBER 2018 04:17 PM IST
മലയാളി വാര്‍ത്ത

മലേഷ്യയിലെ ശരിയത്ത് കോടതി 22ഉം 32ഉം പ്രായമുള്ള രണ്ടു സ്ത്രീകള്‍ക്ക് പരസ്യമായ ചാട്ടവാറടി ശിക്ഷ വിധിച്ചു. രാജ്യത്തെ മതനിയമങ്ങള്‍ പ്രകാരം സ്വവര്‍ഗ്ഗരതി കുറ്റകരമാണെങ്കിലും ഇതാദ്യമായാണ് സ്വവര്‍ഗ്ഗരതിയിലേര്‍പ്പെട്ടതിന് ശിക്ഷ നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും ആറുവീതം അടി നല്‍കാനും 620 പൗണ്ട് പിഴയീടാക്കാനുമായിരുന്നു വിധി. വിധിയറിഞ്ഞ് നൂറു കണക്കിനാളുകളാണ് ശിക്ഷ നടപ്പാക്കുന്നത് കാണാനെത്തിയത്. ഏപ്രിലിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്. മലേഷ്യയിലെ ഏറ്റവും യാഥാസ്ഥിതികമായ മേഖലകളിലൊന്നാണിത്. ഇവിടെ, പൊതുസ്ഥലത്ത് കാറിനുള്ളില്‍നിന്ന് ഇരുവരെയും മതപൊലീസ് പിടികൂടുകയായിരുന്നു.

പൊതുസ്ഥലത്ത് കാറിനുള്ളില്‍നിന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഇരുവരെയും മതപൊലീസ് പിടികൂടുകയായിരുന്നു. വിധിക്കെതിരെ എല്‍ജിബിടി അവകാശ പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തി. ഇരുവര്‍ക്കുമെതിരേയുള്ള ശിക്ഷ കോലാ തെരങ്കാനു ശരിയത്ത് ഹൈക്കോടതിയാണ് വിധിച്ചത്. വിധി നടപ്പാക്കിയതായും കോടതി അധികൃതര്‍ വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചു.

വലിയ തോതിലുയര്‍ന്ന പ്രതിഷേധം വകവെക്കാതെ ശിക്ഷ നടപ്പാക്കിയതിനെ അതിക്രൂരമെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ മലേഷ്യയുടെ അദ്ധ്യക്ഷന്‍ ഗ്വെന്‍ ലീ വിലയിരുത്തിയത്. പരിഷ്‌കൃത ലോകത്ത് ഇത്തരം ശിക്ഷാവിധികള്‍ നടപ്പാക്കുന്നതില്‍നിന്ന് മലേഷ്യ പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുമ്ബും മതനിയമം ലംഘിച്ചതിന് മലേഷ്യയില്‍ ശരിയത്ത് കോടതി ശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്കെതിരേ ഇത്തരമൊരു ശിക്ഷാവിധി ആദ്യമായാണെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം തങ്ങളുടെ നടപടിയെ ന്യായീകരിച്ച്‌ ശിക്ഷ നടപ്പാക്കിയ മലേഷ്യന്‍ സംസ്ഥാനമായ തെരെംഘാനുവിലെ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. സ്ത്രീകളെ ഉപദ്രവിക്കുകയായിരുന്നില്ല മറിച്ച്‌ സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സംസ്ഥാ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ മെമ്ബറായ സാതിഫുല്‍ ബാഹ്രി മാമത്ത് പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (4 minutes ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (13 minutes ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (23 minutes ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (49 minutes ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (1 hour ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (1 hour ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (1 hour ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (10 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (11 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (11 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (11 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (12 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (12 hours ago)

Malayali Vartha Recommends