കാണ്ഡഹാര്‍ പ്രവശ്യയിയിൽ ബസ് കാറും കൂട്ടിയിടിച്ചു; 15 മരണം 25 ഓളം പേര്‍ക്ക് ഗുരുതര പരിക്ക്
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവശ്യയിയിൽ യാത്രക്കാരുമായി പോയ ബസ് കാറുമായി കൂട്ടിയിടിച്ച് 15 പേർ മരിച്ചതായി റിപ്പോർട്ടുകൾ. അപകടത്തില്‍ 25 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
ഷാരി ജില്ലയിലെ ഷവോസില്‍ ശനിയാഴ്ച പുലര്‍ച്ച ആറോടെയാണ് അപകടണ്ടായത്. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ അധികവുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് അഫ്ഗാന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha