അമേരിക്കയില്‍ ആഹാരം തട്ടിപ്പറിക്കാനായി എത്തിയ സീഗള്നെ തട്ടിമാറ്റിയതിന് യുവാവിന് 124 ഡോളര്‍ പിഴ വിധിച്ച് കോടതി
ഹാംപ്ടണ്‍ ബീച്ചില്‍ ചീസ് ബര്‍ഗര്‍ കഴിച്ചുകൊണ്ടിരിക്കേ പറന്നു വന്ന് ബര്‍ഗര്‍ കൊത്തിയെടുക്കാന്‍ ശ്രമിച്ച സീഗളിനെ തട്ടിമാറ്റിയതിന് 124 ഡോളര്‍ പിഴ വിധിച്ച് കോടതി. തട്ടിമാറ്റിയതില്‍ കാലിന് പരിക്കേറ്റെന്നാണ് ദൃക്സാക്ഷികള്‍ മൊഴി നല്‍കുന്നത്.
കേസ്സില്‍ നാറ്റ് റാന്ക്ലോസിന് റസ്റ്റോറന്റില്‍ നിന്നും ചീസ് ബര്‍ഗറും ഫ്രൈയ്സും വാങ്ങി ബീച്ചിലെ മണല്‍ പുറത്തിരുന്ന് ഭക്ഷിക്കുമ്പോഴാണ് പെട്ടന്ന് സീഗള്‍ പറന്ന് വന്നതെന്നും, പെട്ടന്ന് പക്ഷിയെ തട്ടിമാറ്റുകയായിരുന്നുവെന്നുമെന്ന് യുവാവ് കൊടതിയെ അറിയിച്ചത്. എന്നാല്‍ ഇതു കണ്ടുകൊണ്ടിരുന്ന മറ്റൊരാള്‍, നാറ്റ സീഗളിനെ അടിച്ചപ്പോള്‍ കാലിന് പരിക്കേറ്റതായും, പക്ഷി വേദനയോടെ പറന്നകന്നുവെന്നും പോലീസ് കോടതിയില്‍ വാദിച്ചത്.
സ്റ്റേറ്റ് ഫിഷ് ആന്റ് ഗെയിംസ് ഡിപ്പാര്‍ട്ട്മെന്റ് ലഫ്റ്റനന്റ് മൈക്ക് ഈസ്റ്റമാനാണ് ശിക്ഷ വിധിച്ചത്. ഫെഡറല്‍ ലൊ സീഗള്‍ പക്ഷിയെ സംരക്ഷിത വകുപ്പില്‍ ഉള്‍പ്പെടുത്തിയതിനാലാണ് പിഴ വിധിച്ചത്. മനഃപൂര്‍വ്വമല്ലെന്നും പിഴ ഒഴിവാക്കണമെന്നും നാറ്റ് അപേക്ഷിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha