ട്രമ്പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഉപദേഷ്ടാവ് ജോര്‍ജ് പാപഡോപൗലോസിന് ജയില്‍ശിക്ഷ; ശിക്ഷ വിധിച്ചത് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ തുടര്‍ന്ന്
പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിന്റെ തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ ഉപദേഷ്ടാവ് ജോര്‍ജ് പാപഡോപൗലോസിന് ജയില്‍ശിക്ഷ. 14 ദിവസത്തേക്കാണ് വാഷിങ്ടണ്‍ ഡിസി കോടതി ജയില്‍ശിക്ഷ വിധിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിലാണ് പാപഡോ പൗലോസിന് ശിക്ഷ വിധിച്ചത്.
ഡമോക്രാറ്റുകളുടെ തട്ടിയെടുത്ത ഇമെയിലുകള്‍ റഷ്യക്കാരുടെ കൈയിലുണ്ടെന്ന വിവരം മറച്ചുവെക്കുകയും എഫ്ബിഐയോട് നുണപറയുകയും ചെയ്തതിന്റെ പേരില്‍ ജോര്‍ജ് പാപഡോപൗലോസ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. ധീരനായ രാജ്യസ്നേഹിയാണ് താനെന്ന് ശിക്ഷാ വിധി കേട്ട ശേഷം പാപഡോ പൗലോസ് പറഞ്ഞു.
https://www.facebook.com/Malayalivartha