ഇറാക്കിലെ ബസ്രയില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ അധികൃതര്‍ പിന്‍വലിച്ചു
ഇറാക്കിലെ ബസ്രയില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ അധികൃതര്‍ പിന്‍വലിച്ചു. വൈദ്യുതിക്ഷാമവും ശുദ്ധജല ദൗര്‍ലഭ്യതയും സംബന്ധിച്ച് സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്.
എന്നാല്‍ ദിവസങ്ങള്‍ പിന്നിടുംതോറും പ്രതിഷേധ സമരം ആക്രമണസ്വഭാവം കൈവരിച്ചു. ശനിയാഴ്ച വരെ 10 പേര് കൊല്ലപ്പെടുകയും 100ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. <യൃ> അതേസമയം ശനിയാഴ്ചയോടെ സ്ഥലത്തെ സ്ഥിതിഗതികള്‍ ശാന്തമായിത്തുടങ്ങി. ഇതോടെയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചത്
https://www.facebook.com/Malayalivartha