അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന് വിദേശകാര്യമന്ത്രി ജാവേദ് സാരിഫ്
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന് വിദേശകാര്യമന്ത്രി ജാവേദ് സാരിഫ്. ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകള്‍ക്ക് സ്ഥിരതയില്ലെന്നും അവരുടെ ചില പ്രവര്‍ത്തനങ്ങളും നിലപാടുകളും ഏറെ പരിഹാസമേറ്റുവാങ്ങുന്നുണ്ടെന്നും ജാവേദ് സാരിഫ് പറഞ്ഞു.
പാലസ്തീന് വിഷയത്തില്‍ ഇറാന് അമിതമായി ഇടപെടുന്നുവെന്നും പാലസ്തീന് ഇറാന് സാമ്പത്തിക സഹായം നല്‍കേണ്ട കാര്യമില്ലെന്നുമുള്ള അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോയുടെ വാക്കുകള്‍ എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന് പാലസ്തീന് സാമ്പത്തിക സഹായം നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha