വടക്കുകിഴക്കന്‍ ബ്രസീലില്‍ അതീവ സുരക്ഷയുള്ള ജയില്‍ ആക്രമിച്ച് ആയുധധാരികള്‍ 105 തടവുകാരെ രക്ഷപ്പെടുത്തി
വടക്കുകിഴക്കന്‍ ബ്രസീലില്‍ അതീവ സുരക്ഷയുള്ള ജയില്‍ ആക്രമിച്ച് ആയുധധാരികള്‍ 105 തടവുകാരെ രക്ഷപ്പെടുത്തി. പരൈബയിലെ റോമു ഗോണ്‍കാല്‍വസ് അബ്രാന്റസ് ജയിലാണ് ആക്രമണം. പോരാട്ടം നടക്കുന്നതിനിടെയാണ് തടവുകാര്‍ രക്ഷപെടുകയായിരുന്നു. നാലു വാഹനങ്ങളില്‍ എത്തിയ ഇരുപതോളം ആ!യുധധാരികളാണ് ജയില്‍ ആക്രമിച്ചത്.
ജയിലിന്റെ പ്രധാന കവാടം ബോംബിട്ട് തകര്‍ത്ത ശേഷം ഇരച്ചുകയറിയ അക്രമികള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. അക്രമികള്‍ കടന്നുകയറിയതിനെത്തുടര്‍ന്ന് ജയില്‍ കലാപഭൂമിയായി. രക്ഷപ്പെട്ട തടവുകാരില്‍ 41 പേരെ പോലീസ് പിടികൂടിയതായി ബ്രസീല്‍ ജയില്‍ ഭരണ ഏജന്‍സി അറിയിച്ചു. മറ്റു തടവുകാര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണ്. അക്രമികള്‍ ആരെയും പിടികൂടാനായിട്ടില്ല.
https://www.facebook.com/Malayalivartha