പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ ബീഗം കുല്‍സും നവാസ് അന്തരിച്ചു
പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ ബീഗം കുല്‍സും നവാസ് (68) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ലണ്ടനിലായിരുന്നു അന്ത്യം. 2017 ജൂണ്‍ മുതല്‍ ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ കുല്‍സും ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
2017 ഓഗസ്റ്റിലാണ് കുല്‍സുമിന് അര്‍ബുദം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണ്‍ 14 ന് ഹൃദയാഘാതവും സംഭവിച്ചിരുന്നു.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവ് നവാസ് ഷെരീഫും മകള്‍ മറിയവും റാവല്‍പിണ്ടിയിലെ അദിയാല ജയിലിലാണ്. പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസിലാണ് ഇരുവരും ശിക്ഷിക്കപ്പെട്ടത്. കുല്‍സും നവാസിനൊപ്പം ലണ്ടനിലായിരുന്നു നവാസ് ഷരീഫും മക്കളും താമസിച്ചിരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയതോടെയാണ് അറസ്റ്റിലായത്.
2017 ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പാര്‍ലമെന്റ് അംഗമായിരുന്നു. എന്നാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ അവര്‍ക്കായിരുന്നില്ല. അര്‍ബുദ ചികിത്സയ്ക്കായി ഈ സമയം ലണ്ടനിലായിരുന്നു. 1971 ല്‍ ആണ് നവാസ് ഷെരീഫും കുല്‍സും തമ്മില്‍ വിവാഹിതരായത്. മൂന്നു തവണ അവര്‍ രാജ്യത്തിന്റെ പ്രഥമ വനിതയായി.
https://www.facebook.com/Malayalivartha