അമേരിക്കയില്‍ അന്തരീക്ഷത്തിലുണ്ടായ താപനിലയില്‍ വാഹനം ചൂടായി; ഉള്ളിലുണ്ടായിരുന്ന ഏഴുവയസ്സുകാരന് മരിച്ചു; സംഭവത്തില്‍ പിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്
ഡീന്‍ കൊവാര്‍ഡ് എന്ന എന്ന കുഞ്ഞാണ് പിതാവിന്റെ അശ്രദ്ധമൂലം മരണപ്പെട്ടത്.കാലിഫോര്‍ണിയയിലാണ് സംഭവം ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വാഹനം ചൂടായി അകത്തിരുന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പിതാവിന്റെ അശ്രദ്ധമൂലം ജീവന് നഷ്ടമായതിനാല്‍ സംഭവത്തെതുടര്‍ന്ന് പിതാവ് ബ്രാന്‍ഡന്‍ കൊവാര്ഡിനെ പോലീസ് അറസ്റ്റു ചെയ്തു. ബാലപീഡനം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച്ച 5.35നാണ് സംഭവം. കുട്ടിയെ വാഹനത്തിനകത്തിരുത്തി പിതാവ് പുറത്തുപോവുകയായിരുന്നു. ഈ സമയം 94 ഡിഗ്രിയായിരുന്നു അന്തരീക്ഷ താപനില. തിരിച്ചെത്തിയപ്പോഴേക്കും അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്പസമയത്തിനുള്ളില് മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha