പാക്കിസ്ഥാന് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് ഭാര്യയുടെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനും മകള്‍ മറിയത്തിനും സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. ഭാര്യ കുല്‍സും നവാസിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനാണ് പരോള്‍ അനുവദിച്ചത്. പാക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
കഴിഞ്ഞ കുറച്ചു നാളായി ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ളിനിക്കില്‍ തൊണ്ടയിലെ കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു കുല്‍സും. മൃതദേഹം ലാഹോറില്‍ കബറടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.
നവാസിന്റെ രാജിയെത്തുടര്‍ന്ന് 2017ല്‍ എംപിയായി
മത്സരിച്ചു ജയിച്ചെങ്കിലും ലണ്ടനില്‍ ചികിത്സയിലായതിനാല്‍ കുല്‍സുമിനു സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല
"
https://www.facebook.com/Malayalivartha