അജ്ഞാത കേന്ദ്രത്തില്‍ നിന്ന് 'ദൊരോത്തി' റൂബി ഷൂസുകൾ കണ്ടെത്തി; പത്തുകോടി ഡോളർ വിലമതിക്കുന്ന ഷൂസുകൾ കണ്ടെത്തിയത് പതിമൂന്ന് വർഷങ്ങൾക്കു ശേഷം
അമേരിക്കയിലെ മിനിസോട്ട മ്യൂസിയത്തിൽ നിന്നും പതിമൂന്ന് വർഷങ്ങൾക്കു മുൻപ് കാണാതായ ഒരു ജോടി റൂബി ഷൂസുകള്‍ കണ്ടെത്തി. 2005 ആഗസ്റ്റിലായിരുന്നു രണ്ട് ജോടി റൂബി ഷൂസുകളില്‍ നിന്ന് ഓരോന്ന് വീതം അജ്ഞാതസംഘം കവര്‍ന്നെടുത്തത്. പത്തുകോടി ഡോളർ വിലമതിക്കുന്ന ഷൂസുകൾ തിച്ചെടുക്കുന്നതിനായി പല മാർഗ്ഗങ്ങളും പോലീസ് പയറ്റിയെങ്കിലും ഭലമുണ്ടായില്ല.
പതിമൂന്ന് വര്‍ഷം മുൻപ് കളവുപോയ സാധനം അജ്ഞാത കേന്ദ്രത്തില്‍ നിന്ന് കണ്ടെടുത്തു എന്നു മാത്രമേ സംഭവത്തെപ്പറ്റി അധികൃതര്‍ പറയുന്നുള്ളൂ. വര്‍ഷം ഇത്രയും എടുത്തെങ്കിലും കണ്ടെത്തിയല്ലോ എന്നാണ് എഫ്.ബി.ഐ സംഘം പറയുന്നത്.
യാതൊരു തെളിവും അവശേഷിപ്പിക്കാത്ത കവര്ച്ചയായിരുന്നതിനാല് അന്വേഷണം വഴിമുട്ടി. 1939 ല്‍ റിലീസായ ക്ലാസിക് അമേരിക്കന്‍ ചലച്ചിത്രം 'ദി വിസാര്‍ഡ് ഒഫ് ഓസി 'ല്‍ ഉപയോഗിച്ച അഞ്ച് ജോടി ഷൂസുകളില്‍ രണ്ടെണ്ണമാണിവ.
തിയാഗോ ഖനിയിലേക്ക് ഇവ വലിച്ചെറിഞ്ഞു എന്നുവരെ കിംവദന്തി ഉണ്ടായി. അതു വിശ്വസിച്ച് മുങ്ങല്‍ വിദഗ്ധര്‍ ഖനിയുടെ അടിത്തട്ടു മുഴുവന്‍ പരതി.എന്നിട്ടും കണ്ടെത്താനായില്ല. മോഷണ സമയത്ത് മ്യൂസിയത്തിലെ സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തിക്കാത്തത് മ്യൂസിയം ജീവനക്കാരെയും സംശയിക്കാന്‍ ഇടയാക്കി. അതുകൊണ്ടുതന്നെ അധികൃതര്‍ പത്തുകോടി ഡോളറിന് ഷൂകൾ ഇന്‍ഷ്വര്‍ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha