ആഫ്രിക്കയില്‍ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്... 140 മരണം, നൂറുകണക്കിന് ആളുകളെ കാണാതായി
ആഫ്രിക്കന്‍ രാജ്യങ്ങളായ സിംബാബ്വേ, മൊസാംബിക്, മലാവി എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. ഇതിനകം 140 പേര് മരിച്ചു. നൂറുകണക്കിനാളുകളെ കാണാതായി. ഗതാഗതം തടസപ്പെട്ടു.കനത്ത മഴയെത്തുടര്‍ന്നു പലേടത്തും പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇദായി ചുഴലിക്കാറ്റ് ഈ മേഖലയിലെ 15 ലക്ഷം പേരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് യുഎന്‍ വൃത്തങ്ങള്‍ പറഞ്ഞു.
സിംബാബ്വേയിലെ മനിക്കലാന്ഡ് പ്രവിശ്യയിലെ സെന്റ് ചാള്‍സ് ലുവംഗ സ്ക്കൂളില്‍ കുടുങ്ങിയ 197 വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ സൈന്യത്തെ നിയോഗിച്ചു. സിംബാബ് വേയില്‍ മിക്കനദികളും കരകവിഞ്ഞ് ഒഴുകുകയാണ്.
"
https://www.facebook.com/Malayalivartha